ഐ.സി.എഫ് മീലാദ് കാമ്പയിൻ; മദ്ഹുർറസൂൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാവും
text_fieldsമനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മദ്ഹുർറസൂൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാവും. ‘തിരുവസന്തം-1500’ എന്ന ശീർഷകത്തിൽ ബഹ്റൈനിലെ 11 കേന്ദ്രങ്ങളിലാണ് വിപുലമായ സമ്മേളനങ്ങൾ നടക്കുന്നത്.
ഇന്ന് രാവിലെ 11 മണിക്ക് സൽമാബാദ് ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മീലാദ് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തും.
ഇസാ ടൗൺ റീജൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം ജിദാലി ടൗൺ മസ്ജിദിൽ രാത്രി ഒമ്പതിന് ആരംഭിക്കും. മനാമ റീജൻ മദ്ഹുർറസൂൽ സമ്മേളനം സെപ്റ്റംബർ 5 വെള്ളി രാത്രി 8 മണിക്ക് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിലും ഉമ്മുൽ ഹസം സമ്മേളനം ശനിയാഴച രാത്രി ബാങ്കോക്ക് ഓഡിറ്റോറിയത്തിലും നടക്കും. അറബി പ്രമുഖരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും മുഖ്യാതിഥികളായി പങ്കെടുക്കും.
ഞായറാഴ്ച വൈകീട്ട് ആറിന് മനാമ സെൻട്രൽ മാർക്കറ്റ് സുന്നി സെന്ററിലും സെപ്റ്റംബർ ഏഴ് തിങ്കൾ വൈകീട്ട് ഗുദൈബിയ റീജൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്നട ഭവൻ ഓഡിറ്റോറിയത്തിലുമാണ് സമ്മേളനം.
സെപ്റ്റംബർ 9 ചൊവ്വ സിത്രയിലും സെപ്റ്റംബർ 11 വ്യാഴം രാത്രി 8.30ന് മുഹറഖ് സയാനി ഓഡിറ്റോറിയത്തിലും സമ്മേളനങ്ങൾ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് ബുദയ, രിഫ എന്നിവിടങ്ങളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. ഐ.സി.എഫ് രിഫ റീജൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് 7 മണിക്ക് സനദ് ബാബാ സിറ്റി ഹാളിൽ നടക്കുന്ന മീലാദ് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും. സെപ്റ്റംബർ 13 ശനിയാഴ്ച ഹമദ് ടൗൺ ഫാത്തിമ ഷാക്കിർ ഹാളിൽ സമ്മേളനങ്ങൾക്ക് സമാപനമാവും
സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സ്നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗലിദ്, മദീന ഗാലറി, മാസ്റ്റർ മൈൻഡ്, ഡെയ് ലി ക്വിസ്, മിഡ്നൈറ്റ് ബ്ലും എന്നിവ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്നും ഐ.സി.എഫ് ബഹ്റൈൻ നാഷനൽ ഭാരവാഹികൾ അറിയിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.