Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ പുതിയ...

ബഹ്​റൈനിൽ പുതിയ ഇന്ത്യൻ എംബസി കെട്ടിടം കേന്ദ്രമന്ത്രി സുഷമ സ്വരാജ്​ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ബഹ്​റൈനിൽ പുതിയ ഇന്ത്യൻ എംബസി കെട്ടിടം കേന്ദ്രമന്ത്രി സുഷമ സ്വരാജ്​ ഉദ്​ഘാടനം ചെയ്​തു
cancel

മനാമ: ബഹ്​റൈനിലെ പുതിയ ഇന്ത്യൻ എംബസി കെട്ടിടം കേന്ദ്രമന്ത്രി സുഷമ സ്വരാജ്​ ഉദ്​ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബഹ്​റൈൻ വി​േദശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്​കുമാർ സിൻഹ എന്നിവർ സംബന്​ധിച്ചു. ഇന്ത്യയും ബഹ്​റൈനും തമ്മിലുള്ള ബന്​ധം ചരിത്രാതീത കാലം മുതലെ തുടരുന്നതാണെന്ന് സുഷമ സ്വരാജ്​ പറഞ്ഞു. 

ഇരു രാജ്യങ്ങളും മികച്ച സൗഹൃദ രാജ്യങ്ങളായി തുടരുന്നതിൽ സംതൃപ്​തിയും മന്ത്രി  രേഖപ്പെട​ുത്തി. കഴിഞ്ഞ നാല്​ വർഷത്തിനിടയിൽ മൂന്ന്​ തവണ ബഹ്​റൈനിൽ എത്തിയ ഇന്ത്യൻ വിദേശമന്ത്രിയെന്ന ബഹുമതി സുഷമസ്വരാജിന്​ അർഹമാണെന്ന്​ ബഹ്​റൈൻ വി​േദശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു. ചടങ്ങി​​​െൻറ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. ദ്വദിന സന്ദശനത്തിനായാണ്​ കേന്ദ്രമന്ത്രി എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsEmbassyIndia News
News Summary - Indian-Embassy-Bahrain-Gulf news
Next Story