ഇസ്ലാമോഫോബിയ എന്ന വൈറസ്
text_fieldsഈയിടെ മുസ്ലിംകൾക്ക് എതിരെ ഒരു പ്രമുഖ നേതാവ് പറഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്. യു.എൻ പോലും ഇസ്ലാമിക് ഫോബിയ പോലുള്ള സംസാരങ്ങൾ കുറ്റകൃത്യമായി കണക്കാക്കിയിട്ടുണ്ട്.
പക്ഷേ ഇന്ത്യയിൽ ഇത് അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിം നാമധാരികളേയും, മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളേയും അേങ്ങയറ്റം തീവ്രവാദ ആരോപണം ഉന്നയിക്കുന്ന പ്രസ്താവനകൾ പല പാർട്ടി നേതാക്കളുടേയും, ജഡ്ജിമാരിൽനിന്നും വരുന്നു.
ഒരുകാലത്ത് നന്നേ അധഃസ്ഥിത വർഗമായ മുസ്ലിംകൾ അവരുടെ നവോത്ഥാന നായകരുടെ ശ്രമഫലമായി അവർ വിദ്യാഭ്യാസവും, സാമ്പത്തികവും, സർക്കാർ മേഖലയിലും അഭിവൃദ്ധി നേടി. പക്ഷേ ഇന്ന് ലവ് ജിഹാദ്, റിക്രൂട്ട്മെന്റ് ജിഹാദ്, ഹലാൽ ജിഹാദ് എന്നീ ഓമനപ്പേര് വിളിക്കുന്നു. അവർ നടത്തുന്ന മാധ്യമ സ്ഥാപനങ്ങളെ പോലും അധിക്ഷേപിക്കുന്നു. അത് കൊണ്ട് ഇന്ത്യയിൽ ഇസ്ലാമോഫോബിയക്കെതിരെ ഒരു നിയമ നിർമാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.