സി.വി. പത്മരാജന്റെ നിര്യാണം; ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
text_fieldsസി.വി. പത്മരാജൻ
മനാമ: കോൺഗ്രസ് നേതാവും മുൻമന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ അഡ്വ. സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിനും കോൺഗ്രസ് പാർട്ടിക്കും അദ്ദേഹം നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് വലിയ നഷ്ടമാണ്. ഓരോ കോൺഗ്രസുകാരന്റെയും ആത്മാഭിമാനത്തിന്റെ പ്രതീകമായ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനം 'ഇന്ദിരാഭവൻ' യാഥാർഥ്യമാക്കിയത് അദ്ദേഹം അധ്യക്ഷനായിരുന്ന കാലത്താണ്.ഐക്യമാണ് ശക്തിയെന്ന് വിളിച്ചോതിയ അദ്ദേഹം കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ അംഗവുമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി പങ്കുചേരുന്നതായും അറിയിച്ചു.
അഡ്വ. സി വി പത്മരാജൻ ശക്തനായ പോരാളി -ഒ.ഐ.സി.സി
മനാമ : മുതിർന്ന കോൺഗ്രസ് നേതാവും, മുൻ കെ.പി.സി.സി പ്രസിഡന്റും, സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മന്ത്രിയും ആയിരുന്ന അഡ്വസി വി പത്മരാജന്റെ വിയോഗം കോൺഗ്രസ്സ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് ബഹ്റൈൻ ഒഐസിസി അനുസ്മരിച്ചു. സാധാരണ പ്രവർത്തകനായി പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന് ഏല്പിച്ച ഉത്തരവാദിത്തങ്ങൾ എല്ലാം പൂർണ്ണമായും വിശ്വസ്ഥതയോടെ കൂടി പ്രവർത്തിച്ച നേതാവ് ആയിരുന്നു അദ്ദേഹം എന്നും ഒഐസിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അനുസ്മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.