ജോലി ബഹ്റൈനികൾക്ക്: കരട് ബില്ലിന് അംഗീകാരം
text_fieldsമനാമ: സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും സർക്കാറിന് 50 ശതമാനത്തിലധികം വിഹിതമുള്ള സ്ഥാപനങ്ങളിലെയും ജോലികൾ ബഹ്റൈനികൾക്ക് മാത്രമാക്കാൻ വ്യവസ്ഥ ചെയ്യുന്ന കരട് ബിൽ പാർലമെൻറ് പാസാക്കി. സർക്കാർ ആറു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച നിയമ നിർമാണം നടത്തി ദേശീയ അസംബ്ലിയുടെ പരിഗണനക്ക് വിടണം.
യോഗ്യരായ ബഹ്റൈനികളെ ലഭ്യമല്ലെങ്കിൽ മാത്രം വിദേശജോലിക്കാരെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമിക്കാമെന്നും കരട് ബില്ലിൽ പറയുന്നു. ബിൽ അവതരണത്തിനിടെ കഴിഞ്ഞദിവസം പാർലമെൻറിൽ ചൂടേറിയ ചർച്ച നടന്നു.
തൊഴിലില്ലായ്മ പരിഹരിക്കാൻ മന്ത്രിമാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് മുഹമ്മദ് അൽ അബ്ബാസി വിമർശിച്ചു. ബിസിനസുകാർപോലും ബഹ്റൈനികളേക്കാൾ പ്രവാസികളെയാണ് തിരഞ്ഞെടുക്കുന്നത്.
വിവേചനം പാടില്ലെന്ന് അന്താരാഷ്ട്ര കരാറുകൾ വ്യവസ്ഥ ചെയ്യുന്നുവെന്നാണ് അവർ പറയുന്നത്.
വിവിധ പദവികൾ ഏറ്റെടുക്കാൻ യോഗ്യരായ ബഹ്റൈനികൾക്ക് തൊഴിൽ ലഭ്യമാക്കണമെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.