ഇറ്റലി സന്ദർശനത്തിനുശേഷം ഹമദ് രാജാവ് തിരിച്ചെത്തി
text_fieldsഇറ്റാലിയൻ പ്രാധാനമന്ത്രി ജോർജിയ മെലോണിയും ഹമദ് രാജാവും കൂടിക്കാഴ്ചക്കിടെ
മനാമ: ഫ്രാൻസിലെ സ്വകാര്യസന്ദർശനത്തിനും ഇറ്റലിയിലെ ഔദ്യോഗിക സന്ദർശനത്തിനും ശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി. ഉദ്യോഗസ്ഥർ, രാജകുടുംബാംഗങ്ങൾ, ഗവ. ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ഇറ്റലി സന്ദർശന വേളയിൽ പ്രാധാനമന്ത്രി ജോർജിയ മെലോണിയുമായി ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ഇരുവരും ചർച്ച ചെയ്തു. കൂടാതെ പരസ്പരതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വികസനങ്ങൾ അവലോകനം ചെയ്യുന്നതിനൊപ്പം വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങളെയും വിലയിരുത്തി.
മധ്യപൂർവദേശത്തെ സ്ഥിതിഗതികളും ഗസ്സയിലെ വെടിനിർത്തലിന് കൂട്ടായ ശ്രമങ്ങളും ചർച്ചയുടെ ഭാഗമായി. ബഹ്റൈന്റെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ താൽക്കാലിക അംഗത്വത്തിന് ഹമജ് രാജാവിനെ മെലോണി അഭിനന്ദനം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സെപ്റ്റംബറിൽ നടത്താനിരിക്കുന്ന റോം സന്ദർശനത്തെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.കൂടിക്കാഴ്ചക്ക് ആധാരമാകുന്ന തരത്തിൽ ഉഭയകക്ഷി സാമ്പത്തിക സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു.കിരീടാവകാശിയുടെ സന്ദർശനവേളയിൽ ഉഭയകക്ഷി കരാറുകളിൽ ഇറ്റലിയും ബഹ്റൈനും ഒപ്പുവെക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.