Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരിച്ചു

text_fields
bookmark_border
കൊല്ലം സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരിച്ചു
cancel

മനാമ: കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർ (62) ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. സഹ്‌ല ബുക്‌വയിലെ താമസസ്ഥലത്താണ് കഴിഞ്ഞ ദിവസം രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുപത് വർഷമായി ബഹ്‌റൈനിൽ പ്രവാസിയാണ്. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ ഭാര്യയും രണ്ട് മക്കളുമുണ്ട്.

മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികൾ പുരോഗമിച്ചു വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsBahrain
News Summary - Kollam native collapses and dies in Bahrain
Next Story