Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോഴിക്കോട് ജില്ലാ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫുട്ബോൾ ടൂർണമെന്റ്: സെമി ഫൈനൽ-ഫൈനൽ പോരാട്ടങ്ങൾ ഇന്ന് രാത്രി സിഞ്ചിൽ

text_fields
bookmark_border
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫുട്ബോൾ ടൂർണമെന്റ്: സെമി ഫൈനൽ-ഫൈനൽ പോരാട്ടങ്ങൾ ഇന്ന് രാത്രി സിഞ്ചിൽ
cancel

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) സംഘടിപ്പിക്കുന്ന മൂന്നാമത് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് 2026-ന്റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് (ജൂൺ 19) രാത്രി സിഞ്ച് അൽ അഹ്ലി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ അരങ്ങേറും. ജൂൺ 18-ന് നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷമാണ് സെമി ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. ആവേശകരമായ പ്രകടനങ്ങളിലൂടെ

ഇന്ന് രാത്രി 9.15-ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ പി.എൽ.എസ് മറീന എഫ്.സിയും ജി.എസ്.ബി എഫ്.സിയും നേർക്കുനേർ വരും. തുടർന്ന് രാത്രി 10.00-ന് നടക്കുന്ന രണ്ടാം സെമിയിൽ അൽ കേരളാവി എഫ്.സി, കിംസ് യുവ കേരള എഫ്.സിയെ നേരിടും. ഈ മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകൾ രാത്രി 11.15-ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ കിരീടത്തിനായി മാറ്റുരയ്ക്കും.

ടൂർണമെന്റിന്റെ ഭാഗമായി രാത്രി 10.45-ന് കുട്ടികൾക്കായി പ്രത്യേക 'കെ.പി.എഫ് കിഡ്സ് എക്സിബിഷൻ മാച്ച്' സംഘടിപ്പിക്കുന്നത് പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും. പ്രവാസികൾക്കിടയിൽ സൗഹൃദവും കായിക ചൈതന്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ.പി.എഫ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മുഴുവൻ കായികാസ്വാദകരെയും മത്സരങ്ങൾ കാണാൻ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: സുധി ചാത്തോത്ത് (കൺവീനർ): +973 35973047 അശ്വതി മിഥുൻ (ജോയിന്റ് കൺവീനർ): +973 32119436 ,ബിദുലേഷ് പറമ്പത്ത് (ജോയിന്റ് കൺവീനർ): +973 33156933

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamafootball tournamentKozhikode District Pravasi Forum
News Summary - Kozhikode District Pravasi Forum Football Tournament: Semi-final-final matches in sinjil tonight
Next Story