വേറിട്ട രീതിയിൽ വിഷു ആഘോഷിച്ച് കെ.പി.എഫ് ലേഡീസ് വിങ്
text_fieldsകെ.പി.എഫ് ലേഡീസ് വിങ് വിഷു ആഘോഷം
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിങ് വിഷു ഉത്സവം 2025 എന്ന പേരിൽ നടത്തിയ വിഷു സദ്യ വേറിട്ട അനുഭവമായി. വിങ് കൺവീനർ സജ്നഷൂബിന്റെ നേതൃത്വത്തിൽ നടത്തിയ വിഷുസദ്യയിൽ ഇരുന്നൂറിൽ പരം മെംബർമാർ പങ്കെടുത്തു. വിങ് അംഗങ്ങൾ സ്വന്തം ഭവനത്തിലുണ്ടാക്കിയ വിവിധതരത്തിലുള്ള വിഭവങ്ങൾ ഉപയോഗിച്ചായിരുന്നു സദ്യ നടത്തിയത്. ബി.എം.സി ഹാൾ സഗയ്യയിൽ നടത്തിയ സദ്യയിൽ ആതിഥ്യ മര്യാദകൾക്ക് പേരുകേട്ട മലബാറുകാരുടെ തനി നാടൻ വിഭവങ്ങൾ എല്ലാംതന്നെ ഉൾപ്പെടുത്തി.
കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, രക്ഷാധികാരികളായ കെ.ടി. സലീം, യു.കെ. ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ വിഷു ഉത്സവം 2025 ന് ആശംസകളർപ്പിച്ചു സംസാരിച്ചു. ലേഡീസ് വിങ് കോഓഡിനേറ്റേഴ്സ് ഷറീന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവരോടൊപ്പം എക്സിക്യൂട്ടിവ് മെംബർമാരും പ്രവർത്തകരും പരിപാടികൾ നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.