തെരുവ് മൃഗങ്ങൾക്ക് പുനർജീവിതം നൽകിയ ടോണി വസ്റ്റേഴ്സ് യാത്രയായി
text_fieldsമനാമ: തെരുവിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ വാരിയെടുത്ത് പുനർജീവിതം നൽകിയ ടോണി എന്ന ടോണി വസ്റ്റേഴ്സ് അന്തരിച്ചു. കാൻസർ ബാധിതനായിരുന്ന അദ്ദേഹം ബഹ്റൈനിലെ മൃഗസ്നേഹികൾക്കിടയിൽ സുപരിചിതനായിരുന്നു. ടോണി ദ ഗോഡ് ഫാദർ എന്ന സംഘടനയിലൂടെ നൂറുകണക്കിന് അനാഥ മൃഗങ്ങൾക്ക് പുനരധിവാസം നൽകിയ ഇൗ വ്യക്തിത്വം മടങ്ങിയത് ചരിത്രത്തിൽ തെൻറ ജീവിതം അടയാളപ്പെടുത്തിക്കൊണ്ടാ
ണ്. ഇംഗ്ലണ്ടുകാരനായ ടോണി 1985 ൽ ആണ് ബഹ്‌റൈനിൽ എത്തിയത്.
രോഗം കൊണ്ടും അപകടങ്ങളിൽ അംഗഭംഗം സംഭവിച്ചും തെരുവിൽ അലയുന്ന പട്ടിക്കും പൂച്ചക്കും പക്ഷികൾക്കും എല്ലാം ടോണി അഭയമായി. 1998 ലാണ് സാറിൽ ഇദ്ദേഹം മൃഗങ്ങൾക്കായി ഒരു പുനരധിവാസകേന്ദ്രം സ്ഥാപിച്ചത്. മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും അവയുടെ പരിപാലനത്തിനായി സംഭാവനകൾ നൽകാനും അദ്ദേഹം ജനങ്ങളെ ബോധവത്കരിച്ചു. മിണ്ടാപ്രാണികളുടെ ദുരിതം അകറ്റാൻ മനുഷ്യത്വമുള്ളവരുടെ ഒരു കൈസഹായം അദ്ദേഹം അഭ്യർത്ഥിച്ചപ്പോൾ അതിന് ദൂരവ്യാപകമായ ഫലം ഉണ്ടായി. ഹൃദയപൂർവ്വം മൃഗങ്ങളുടെ പരിപാലനത്തിന് ഒപ്പം ചേരാൻ ആളുകൾ എത്തിയപ്പോൾ ടോണിയുടെ ‘ടോണി ദ ഡോഗ് ഫാദർ’ എന്ന സംഘടന പ്രശസ്തമായി മാറി.
കുരങ്ങും കഴുതയും എല്ലാം അദ്ദേഹത്തിെൻറ സ്ഥാപനത്തിൽ ചികിത്സിക്കപ്പെട്ടു. ചികിത്സക്കുശേഷം പല മൃഗങ്ങളും അവിടെ അന്തേവാസികളുമായി. അടുത്തിടെ ബഹ്റൈനിലെ ചില ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ വിഷം ഉള്ളിൽ ചെന്ന് കൊല്ലപ്പെട്ട സന്ദർഭങ്ങളിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. പാവം മൃഗങ്ങളെ കൊല്ലരുതെന്ന് അദ്ദേഹം സങ്കടത്തോടെ സാമൂഹിക മാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തു. ശരീരത്തെ കാൻസർ കാർന്നുതിന്നുേമ്പാഴും തെൻറ സ്ഥാപനത്തിലെ അന്തേവാസികളായ മൃഗങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിലായിരുന്നു അദ്ദേഹത്തിെൻറ ശ്രദ്ധ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.