ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ് ഫിനാലെ: മലയാളികളുടെ പ്രിയപ്പെട്ട കല്ലു ബഹ്റൈനിലെത്തി
text_fieldsകല്ലുവിനെ ഗൾഫ് മാധ്യമം പ്രതിനിധികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: ഗൾഫ് മാധ്യമം ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ് ഫൈനൽ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷ് (കല്ലു ) ബഹ്റൈനിലെത്തി.
രാവിലെ 9 മണിയോടെ വിമാനത്താവളത്തിലെത്തിയ കല്ലുവിനെ ഗൾഫ് മാധ്യമം പ്രതിനിധികൾ സ്വീകരിച്ചു. നാളെ സിഞ്ച് ഗലേറിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് വൈകീട്ട് 6 മുതലാണ് പരിപാടി.
പ്രഗത്ഭരായ 10 മത്സരാർഥികളാണ് ഫൈനൽ പോരാട്ടത്തിൽ ലൈവായി ബിരിയാണി പാചകം ചെയ്ത് മത്സരത്തിൽ പങ്കെടുക്കുക. കൂടാതെ പ്രേക്ഷകർക്കായി സംഗീതം, ഫാമിലി ഗെയിമുകൾ, സമ്മാനങ്ങൾ തുടങ്ങി ആ കർഷമായ പരിപാടികളോടെ ഒരു വെള്ളിയാഴ്ചയാണ് ഗൾഫ് മാധ്യമം ഒരുക്കിയത്. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

