മഹാത്മാഗാന്ധി കൾചറൽ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsമഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം സ്വാതന്ത്ര ദിനാഘോഷത്തിൽ പങ്കെടുത്തവർ
മനാമ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഇന്ത്യയുടെ 80ാം സ്വാതന്ത്ര ദിനാഘോഷം കെ.സി.എ ഹാളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ജീവത്യാഗം ചെയ്ത ധീര ദശാഭിമാനികളെ ആദരാപൂർവം സ്മരിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.
അവരുടെ ത്യാഗവും പോരാട്ടവും വരും തലമുറകൾക്ക് എന്നും പ്രചോദമായിരിക്കണംമെന്നും രാജ്യത്തിന്റെ ഐക്യവും സൗഹാർദവും സാഹോദര്യവും കാത്തു സൂക്ഷിച്ചു ഇന്ത്യയുടെ പുരോഗതിക്കും വളർച്ചക്കും ഓരോരുത്തരും തങ്ങളുടേതായ പങ്കു വഹിക്കണമെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബുകുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. എബി തോമസ് സ്വാഗതം ആശംസിച്ചു. കെ.സി.എ പ്രസിഡന്റ് ജെയിംസ്ജോൺ മുഖ്യാതിഥിയായിരിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

