സ്നേഹമൈന കേഴുന്നു, എവിടെ ജിജോ
text_fieldsമനാമ: ചിറകിനടിയിൽ കരുതിവെച്ച സ്നേഹവുമായി ഒരു മൈന ഉടമയെ തേടുന്നു. വേർപിരിഞ്ഞ പക്ഷിയെ തിരിച്ചെത്തിക്കാനായി ഗിരീഷും. ഒരേ സമയം കൗതുകവും നൊമ്പരവുമാകുകയാണ് ഇൗ മൈന. തെൻറ ചുമലിലേക്ക് ചിറക് വിടർത്തി മൈന പറന്നിറങ്ങിയത് കൗതുകവും സന്തോഷവുമായായിരുന്നു ഗിരീഷിന്. എന്നാൽ തെൻറ ഉടമയെ തേടി അലയുന്ന പക്ഷി തന്നിലേക്കെത്തിയത് ആളുമാറിയാണെന്ന് അറിഞ്ഞതോടെ സന്തോഷം നിരാശയായി മാറി. കഴിഞ്ഞ ദിവസം ഗുദൈബിയ ട്രാഫിക് സിഗ്നലിൽ നിന്നാണ് മൈന ഗിരീഷിെൻറ ചുമലിലേക്കെത്തിയത്. താമസസ്ഥലത്തേക്ക് നടന്നുപോയപ്പോഴും മൈന ചുമലിൽ നിന്ന് മാറിയില്ല. ചുരുങ്ങിയ സമയം കൊണ്ട്തന്നെ മുറിയിലെ മറ്റ് താമസക്കാരുമായും മൈന ചങ്ങാത്തത്തിലായി.
കുറച്ച് കഴിഞ്ഞാണ് മൈന ചില വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങിയത്. മൈനയുടെ പറഞ്ഞതിലേറെയും ‘ജിജോ’ എന്ന പേരായിരുന്നു. ജിജോ എന്നുപേരുള്ള ആളുമായി ഇണങ്ങിച്ചേർന്ന പക്ഷിയാണെന്ന അനുമാനത്തിലാണിപ്പോൾ ഗിരീഷ്. മൈനയുടെ ഇണക്കവും സംസാരവും ഉടമക്ക് മൈനയോടുള്ള സ്നേഹവും നൽകിയ പരിശീലനവും ഒാർമ്മിപ്പിക്കുന്നതാണെന്ന് ഇദ്ദേഹം പറയുന്നു. ഉടമയിൽ നിന്ന് അകന്നതിെൻറ വേദന മൈനയിൽ പ്രകടമാണ്. പാതിരാത്രിയിലും മൈന ജിജോയെ തേടി ചിലച്ചുകൊണ്ടേയിരിക്കുന്നു. എത്രയുംവേഗം പക്ഷിയെയും ഉടമയെയും കൂട്ടിയിണക്കാനുള്ള ശ്രമത്തിലാണ് വടകര സ്വദേശിയായ ഗിരീഷ്. ഗിരീഷിെൻറ ഫോൺ നമ്പർ: 33800935.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.