Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലയാളി ബഹ്​റൈനിലെ...

മലയാളി ബഹ്​റൈനിലെ കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു

text_fields
bookmark_border
മലയാളി ബഹ്​റൈനിലെ കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു
cancel

മനാമ: സന്ദർശക​ വിസയിൽ ബഹ്​റൈനിലെത്തിയ മലയാളി കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു. നിലമ്പൂർ ചക്കാലക്കുത്ത്​ ക ോട്ടായി ഹൗസിൽ അഷീർ (37) ആണ്​ മരിച്ചത്​. ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ ഫ്ലാറ്റിൽ നിന്നാണ്​ താഴെ വീണത്​. പുലർച്ചെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്ന്​ താഴേക്ക്​ വീഴുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്​.

ഒന്നരവർഷം മുമ്പ്​ ബഹ്​റൈനിൽ നിന്ന്​ നാട്ടിലേക്ക്​ പോയ അഷീർ കഴിഞ്ഞ മാർച്ച്​ 28 നാണ്​ സന്ദർശക വിസയിൽ തിരിച്ചെത്തിയത്​.

ഭാര്യ ഷബ്​നയും മക്കളും നാട്ടിലാണ്​. പൊലീസ്​ എത്തി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി. സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, സലാം മമ്പാട്ടുമൂല എന്നിവർ ആശുപത്രിയിലെത്തി മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ നടപടി ക്രമങ്ങൾക്ക്​ നേതൃത്വം നൽകുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsBaharin DeathAsheer
News Summary - Malayali Died at Bahrain - Gulf News
Next Story