Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസൈൽ അവശിഷ്ടങ്ങൾ വീണ് വീടിനും വാഹനത്തിനും കേടുപാട്; നഷ്ടപരിഹാരം നൽകണമെന്ന് മുഹറഖ് മുൻസിപ്പൽ കൗൺസിൽ

text_fields
bookmark_border
മിസൈൽ അവശിഷ്ടങ്ങൾ വീണ് വീടിനും വാഹനത്തിനും കേടുപാട്; നഷ്ടപരിഹാരം നൽകണമെന്ന് മുഹറഖ് മുൻസിപ്പൽ കൗൺസിൽ
cancel

മനാമ: ഇറാൻ ആക്രണങ്ങൾക്കിടയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വീടിനും കാറിനും കേടുപാടുകൾ സംഭവിച്ച ഹിദ്ദിലെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേർന്ന മുഹറഖ് മുൻസിപ്പൽ കൗൺസിൽ യോഗം സമർപ്പിച്ച നിർദ്ദേശം ഐക്യകണ്ഠേന അംഗീകരിച്ചു.

ഹിദ്ദിലെ ബ്ലോക്ക് 111-ൽ കഴിഞ്ഞ റമദാനിൽ ഇഫ്താറിന് തൊട്ടുമുമ്പാണ് സംഭവം. എയർ ഡിഫൻസ് സേന പ്രതിരോധിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ തെറിച്ച് വീടിനും നിർത്തിയിട്ടിരുന്ന കാറിനും വലിയ കേടുപാടുകൾ സംഭവിക്കുകയായിരുന്നു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, നോമ്പുതുറക്കാൻ തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഈ അപ്രതീക്ഷിത സംഭവം കുടുംബത്തെ മാനസികമായി കടുത്ത ഭീതിയിലാഴ്ത്തിയെന്ന് കൗൺസിൽ അംഗം മുഹമ്മദ് അൽ മുഖഹ്വി പറഞ്ഞു.

വീടിനും കാറിനും ഉണ്ടായ നഷ്ടം നികത്താൻ നഷ്ടപരിഹാരത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ കുടുംബത്തിന് യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഹറഖ് മുൻസിപ്പൽ കൗൺസിൽ അടിയന്തര ഇടപെടൽ നടത്തിയത്. വീടിനും വാഹനത്തിനുമുണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ തുക എത്രയും വേഗം കൈമാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - House and vehicle damaged by falling missile debris; Muharraq Municipal Council demands compensation
Next Story