ജസ്റ ഇന്റർസെക്ഷനിലെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു
text_fieldsമനാമ: ജസ്റ ഇന്റർസെക്ഷനിലെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തന്ത്രപ്രധാനമായ റോഡ് പദ്ധതികളിൽ ഒന്നായ ജസ്റ ഇന്റർസെക്ഷൻ ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമാണിത്. സൽമാൻ സിറ്റി, ബുദയ്യ, ജനാബിയ എന്നിവിടങ്ങളിലെ താമസക്കാർക്ക് ഈ പാലം ഏറെ പ്രയോജനകരമാകും.
പുതിയ മേൽപ്പാലം ജനാബിയ ഹൈവേയിൽനിന്ന് ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിലേക്ക് നേരിട്ടുള്ള ഇടത് തിരിവ് സാധ്യമാക്കും, ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും. ദിവസേന 57,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ പദ്ധതി യാത്ര സമയം മെച്ചപ്പെടുത്തുകയും റോഡ് സുരക്ഷ വർധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
നഗരവത്കരണം വേഗത്തിലാക്കാനും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ ദേശീയ റോഡ് വികസന പദ്ധതിയുടെ ഭാഗമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.