ജി.ടി.എഫ് ഗ്ലോബൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഅഫ്സൽ കളപ്പുരയിൽ (ഗ്ലോബൽ ചെയർമാൻ), ഷാമിൽ മൊയ്തീൻ (ഗ്ലോബൽ ജനറൽ സെക്രട്ടറി), രാധാകൃഷ്ണൻ എ കെ (ഗ്ലോബൽ വൈസ്:ചെയർമാൻ), ഇസ്ഹാഖ് (ഗ്ലോബaൽ ഡെപ്യൂട്ടി സെക്രട്ടറി)
മനാമ: കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്ത് കാരുടെ ഗ്ലോബൽ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന് അടുത്ത രണ്ടുവർഷത്തേക്കുള്ള പുതിയ ഗ്ലോബൽ നേതൃത്വം നിലവിൽവന്നു.
ചെയർമാൻ ഹംസ കുന്നുമ്മലിന്റെ (ഖത്തർ) അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി അഡ്വ.പ്രമോദ് (കുവൈത്ത്)സ്വാഗതം പറഞ്ഞു. നദീർ തിക്കോടി ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രഭാകരൻ പുറക്കാട്,രാധാകൃഷ്ണൻ എ.കെ, ബഷീർ നടമ്മൽ, സത്യൻ പള്ളിക്കര, വി കെ ലത്തീഫ്, ഒ ടി ലത്തീഫ്, ഷാമിൽ മൊയ്തീൻ, നജ്മുദ്ദീൻ തിക്കോടി,ഷാജി പുറക്കാട്, ഐ കെ റഷീദ്,ജാഫർ കടലൂർ, ഫരീദ് തിക്കോടി, സ്മിജേഷ് ബാലൻ, രഞ്ജി സത്യൻ,ഷിനിത്, പ്രിജേഷ് തിക്കോടി, മജീദ് തണൽ, ഇസ്ഹാഖ് കൊയിലിൽ, കുക്കു എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അഫ്സൽ കളപ്പുരയിൽ (ബഹ്റൈൻ) ഗ്ലോബൽ ചെയർമാനായും, രാധാകൃഷ്ണൻ എ കെ (ബഹ്റൈൻ)ഗ്ലോബൽ വൈസ് ചെയർമാനായും ഷാമിൽ മൊയ്തീൻ (യു.എ.ഇ) ജനറൽ സെക്രട്ടറിയായും ഇസ്ഹക്ക് കൊയിലിൽ (കുവൈത്ത്) ഗ്ലോബൽ ഡെപ്യൂട്ടി സെക്രട്ടറിയായും ഐക്യ കണ്ഡേനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് പ്രിസൈഡിങ് ഓഫീസറായി അഡ്വ.പ്രമോദ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

