Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൂക്കിൽ നിന്ന് രക്തം...

മൂക്കിൽ നിന്ന് രക്തം വരുന്നത അവസ്ഥ (നോസ്ബ്ലീഡ്സ്)

text_fields
bookmark_border
മൂക്കിൽ നിന്ന് രക്തം വരുന്നത അവസ്ഥ (നോസ്ബ്ലീഡ്സ്)
cancel

ഡോ. പ്രിയദർശിനി ഷെട്ടിഡോ. പ്രിയദർശിനി ഷെട്ടി, ഇ.എൻ.ടി സ്പെഷ്യലിസ്റ്റ്

മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്‍റർ, ഹിദ്ദ്

നിങ്ങളുടെ മൂക്കിൽ നിന്ന് രക്തം വരുന്നതിനെയാണ് നോസ്ബ്ലീഡ് അല്ലെങ്കിൽ 'എപിസ്റ്റാക്സിസ്' (epistaxis) എന്ന് വൈദ്യശാസ്ത്രത്തിൽ പറയുന്നത്.

കുട്ടികളിലും പ്രായമായവരിലും ഇത് വളരെ സാധാരണമാണ്. മിക്ക നോസ്ബ്ലീഡുകളും ലഘുവായതും അധികനേരം നീണ്ടുനിൽക്കാത്തതുമാണ്. കുട്ടികൾക്ക് ഇത് ഭയമുണ്ടാക്കാമെങ്കിലും, സാധാരണയായി പ്രഥമശുശ്രൂഷയിലൂടെ രക്തസ്രാവം എളുപ്പത്തിൽ നിർത്താൻ കഴിയും. മിക്ക നോസ്ബ്ലീഡുകൾക്കും പ്രത്യേക ചികിത്സ ആവശ്യമില്ല.

എന്തുകൊണ്ടാണ് നോസ്ബ്ലീഡ്സ് ഉണ്ടാകുന്നത്?

മൂക്കിനുള്ളിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടുമ്പോളാണ് നോസ്ബ്ലീഡ് ഉണ്ടാകുന്നത്. ഇത് രക്തസ്രാവത്തിന് കാരണമാകുന്നു. രക്തം മൂക്കിലൂടെ പുറത്തേക്ക് വരുന്നു, ഇത് ഒന്നോ രണ്ടോ മൂക്കിൽ നിന്നാവാം.

താഴെ പറയുന്ന സാഹചര്യങ്ങളിൽ നോസ്ബ്ലീഡ്സ് ഉണ്ടാകാം:

  • -മൂക്കിൽ കൈയിടുന്നത്
  • -കുറഞ്ഞ ഈർപ്പമുള്ള ചൂടുള്ളതോ തണുത്തതോ ആയ കാലാവസ്ഥ
  • -രക്തസമ്മർദ്ദം
  • -മൂക്കിലെ അണുബാധ
  • ചില ആരോഗ്യപരമായ അവസ്ഥകളിലും നോസ്ബ്ലീഡ്സ് ഉണ്ടാകാം, ഉദാഹരണത്തിന്:
  • -സൈനസൈറ്റിസ്
  • -രക്തം കട്ടപിടിക്കുന്നതിന് പ്രശ്നങ്ങളുണ്ടാക്കുന്ന രക്ത സംബന്ധമായ അസുഖങ്ങൾ
  • -ലുക്കീമിയ

എങ്ങനെയാണ് ഇത് രോഗനിർണയം നടത്തുന്നത്?

ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് നിങ്ങളുടെ രോഗലക്ഷണങ്ങളെക്കുറിച്ചും സമീപകാല ആരോഗ്യത്തെക്കുറിച്ചും ചോദിക്കും. നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും അവർ അന്വേഷിക്കും.

ഡോക്ടർ നിങ്ങളുടെ മൂക്ക് പരിശോധിക്കുകയും ഒരു സാധാരണ പരിശോധന നടത്തുകയും ചെയ്യാം. ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ മൂക്കിൽ നിന്ന് രക്തം വരുന്നതിന് എന്തെങ്കിലും ആരോഗ്യപരമായ കാരണമുണ്ടോ എന്ന് കണ്ടെത്താൻ രക്തപരിശോധന ആവശ്യമായി വന്നേക്കാം.

നോസ്ബ്ലീഡ്സ് എങ്ങനെ ചികിത്സിക്കാം?

നോസ്ബ്ലീഡ് ഉണ്ടാകുമ്പോൾ പരിഭ്രാന്തരാകാതിരിക്കാൻ ശ്രമിക്കുക. മിക്ക നോസ്ബ്ലീഡുകളും വീട്ടിൽ തന്നെ സ്വയം പരിചരണത്തിലൂടെ ചികിത്സിക്കാവുന്നതാണ്.മൂക്കിൽ നിന്ന് രക്തം വരുന്ന കുട്ടിക്ക് ഭയമുണ്ടാവാം. നിങ്ങളുടെ കുട്ടിയെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുക. നോസ്ബ്ലീഡ്സ് സാധാരണമാണെന്നും പല കുട്ടികൾക്കും ഇത് വരാറുണ്ടെന്നും അവരോട് പറയുക.

വീട്ടിൽ സ്വയം പരിചരിക്കാനുള്ള വഴികൾ:

  • -നിവർന്നിരുന്ന് മുന്നോട്ട് ചരിയുക.
  • -രണ്ട് മൂക്കിന്റെ താഴത്തെ മൃദുവായ ഭാഗത്ത് അമർത്തുക.
  • -10 മിനിറ്റ് മൂക്ക് അമർത്തിപ്പിടിക്കുക.
  • -വായയിലൂടെ ശ്വാസമെടുക്കുക, വായിലേക്ക് വരുന്ന രക്തം തുപ്പികളയുക.
  • -മൂക്കിന് ചുറ്റുമോ മുഖത്തോ തണുത്ത തുണി വെക്കുക.
  • -10 മിനിറ്റിനു ശേഷം രക്തസ്രാവം നിലച്ചോ എന്ന് നോക്കുക. വീണ്ടും രക്തസ്രാവം ആരംഭിക്കുകയാണെങ്കിൽ, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ 10 മിനിറ്റ് കൂടി ആവർത്തിക്കുക.

എപ്പോഴാണ് ഇ.എൻ.ടി സ്പെഷ്യലിസ്റ്റിനെ സന്ദർശിക്കേണ്ടത്?

നോസ്ബ്ലീഡ് വളരെ കൂടുതലാവുകയും 20 മിനിറ്റ് അമർത്തിപ്പിടിച്ചിട്ടും രക്തസ്രാവം നിലയ്ക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ. താഴെ പറയുന്ന ചികിത്സകൾ നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം: പ്രേത്യേക ഡ്രെസ്സിങ്ങുകൾ ഉപയോഗിച്ചുള്ള നേസൽ പാക്കിങ്. രക്തം വരുന്ന രക്തക്കുഴൽ അടയ്ക്കുന്നതിനുള്ള ഒരു പ്രക്രിയ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 1746 4848 എന്ന നമ്പറിൽ ബന്ധപ്പെടുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthnewsNosebleed
News Summary - Nosebleeds
Next Story