പ്രവാസിപ്പൊന്നോണം
text_fields‘കുടുംബത്തോണം’ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണം എല്ലാവർക്കും ആശംസിക്കുന്നു തിരുവോണ നാളിൽ പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കുന്ന പ്രവാസിയായ പ്രമോദും കുടുംബവും. വർഷങ്ങളായി പ്രമോദും കുടുംബവും ബഹ്റൈനിലാണ് ഓണം ആഘോഷിക്കുന്നത് ചിത്രം സത്യൻ പേരാമ്പ്ര
മനാമ: ഇന്ന് തിരുവോണം. ലോക മലയാളികൾ സാഹോദര്യത്തോടെയും ആമോദത്തോടെയും ആനന്ദത്തോടെയും ആഘോഷിക്കുന്ന ദിനം. മലയാളിയെവിടെയുണ്ടോ അവിടെയെല്ലാം ആഘോഷവുമുണ്ട്. ഓണാഘോഷത്തിന് പ്രവാസികൾക്കിടയിലും പൊലിവൊട്ടും കുറയാറില്ല. ഇന്ന് ഏറ്റവും മനോഹരമായി ഓണം ആരാണ് ആഘോഷിക്കുന്നതെന്ന ചോദ്യത്തിന് പോലും പ്രവാസി മലയാളികളാണെന്ന ഉത്തരമേ പറയാനുണ്ടാകൂ. നാട്ടിലെ ഓണത്തിന് പത്ത് ദിവസത്തെ പെരുമയാണ് പറയാനുണ്ടാവുക. എന്നാൽ, പ്രവാസ ലോകത്ത് അങ്ങനെയല്ല. അത്തം പത്തോണത്തിൽ നിൽക്കില്ല ഇവിടത്തെ ആഘോഷങ്ങൾ.
നാലു മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണിവിടം അരങ്ങൊരുങ്ങുക. ബഹ്റൈനിലെ ഇത്തവണത്തെ ഓണം ആഗസ്റ്റ് അവസാനം മുതലേ വിവിധ പരിപാടികളോടെയും മത്സരങ്ങളോടെയും തുടങ്ങിയിരുന്നു. തിരുവോണദിനമായ ഇന്ന് പൊതു ആഘോഷങ്ങളൊന്നും ഉണ്ടാവില്ല. വിശ്വാസികൾ അമ്പലങ്ങളിൽ പോയും വീടുകളിൽ സദ്യയൊരുക്കിയും ആഘോഷിക്കും. ഓണത്തിനു ശേഷമാണ് പ്രധാന ആഘോഷങ്ങളിൽ സജീവമാകുക.
കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, കെ.സി.എ തുടങ്ങി വിവിധ അസോസിയേഷനുകൾ, ജില്ല കൂട്ടായ്മകൾ, സാംസ്കാരിക സംഘടനകൾ എന്നുവേണ്ട, മലയാളികൾ അംഗങ്ങളായ എല്ലാ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷമുണ്ടാകും. ബഹ്റൈനിലെ മലയാളികളൊന്നടങ്കം ഒത്തുകൂടുന്ന മനോഹര സംഗമങ്ങളാവും ഇതെല്ലാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.