Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്: ബഹ്​റൈനിൽ...

കോവിഡ്: ബഹ്​റൈനിൽ ഒരാൾകൂടി മരിച്ചു

text_fields
bookmark_border
കോവിഡ്: ബഹ്​റൈനിൽ ഒരാൾകൂടി മരിച്ചു
cancel

മനാമ: ബഹ്​റൈനിൽ കോവിഡ്​ -19 ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. െഎസൊലേഷനിൽ ചികിത്സയിലായിരുന്ന 78 ​വയസുള്ള ബഹ്​റൈൻ പൗര നാണ്​ മരിച്ചത്​. ഇതോടെ ബഹ്​റൈനിൽ മരിച്ചവരുടെ എണ്ണം നാലായി.

നിലവിൽ ചികിത്സയിലുള്ള മറ്റൊരാളിൽനിന്നാണ്​ ഇ ദ്ദേഹത്തിന്​ രോഗം പകർന്നത്​. ഇയാൾക്ക്​ മറ്റ്​ അസുഖങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ കോവിഡ്​ -19 ബാധിച്ച്​ ചികിത്സയിലായിരുന്നവരിൽ 13 പേർ കൂടി ബുധനാഴ്​ച സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു. 27 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

നിലവിൽ 225 പേരാണ്​ ചികിത്സയിൽ ഉള്ളത്​. ഇവരിൽ ഒരാൾ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, മുൻകരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞവരിൽ 43 പേരെക്കൂടി വിട്ടയച്ചു. പരിശോധനകൾക്കുശേഷം രോഗമില്ലെന്ന്​ ഉറപ്പാക്കിയാണ്​ ഇവരെ നിരീക്ഷണത്തിൽനിന്ന്​ ഒഴിവാക്കിയത്​. ഇതുവരെ 28502 പേരെയാണ്​ പരിശോധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - one more death in bahrain
Next Story