പിള്ളയും സംഘവും പൊരുതി നേടിയ വിജയം
text_fieldsമനാമ: സമാജം തെരഞ്ഞെടുപ്പിൽ എതിരാളികൾ ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉയർത്തിയത് യുണൈറ്റഡ് പാനലിെൻറ പ്രസിഡൻറ് സ്ഥാനാർഥി പി.വി രാധാകൃഷ്ണപിള്ളക്കെതിരെ ആയിരുന്നു. ഇത്തവണ പിള്ളയുടെ പാനലിനെ പരാജയപ്പെടുത്തുമെന്ന് അവർ ആണയിട്ടപ്പോൾ, എന്നാൽ ആത്മവിശ്വാസത്തോടെയുള്ള പിള്ളയുടെ പ്രതികരണം ‘തെരെഞ്ഞടുപ്പ് ഫലം വരെട്ട കാണാം’ എന്നായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. തനിക്ക് എതിരെയുള്ള ആരോപണങ്ങൾ എല്ലാം തോൽവി ഭയന്ന് എതിർപക്ഷം കെട്ടിച്ചമച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മതേതരത്വ നിലപാട് മുറുകെ പിടിച്ചുകൊണ്ടാണെന്ന് തങ്ങളുടെ വോട്ട് േചാദിക്കലെന്നുള്ള പിള്ളയുടെ വാദത്തിന് വോട്ടർമാർ നൽകിയ അംഗീകാരം കൂടിയായി ഫലം. ഉജ്ജ്വലനായ സംഘാടകനായി അറിയപ്പെടുന്ന ബഹ്റൈനിൽ 26 വർഷമായി വൈദ്യുതി മന്ത്രാലയത്തിൽ എഞ്ചിനീയറാണ്. പ്രവാസി ഭാരതീയ സമ്മാൻ പുരസ്ക്കാര ജേതാവുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.