Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി വനിതയ്ക്ക്...

പ്രവാസി വനിതയ്ക്ക് സാന്ത്വനമായി പ്രവാസി മിത്ര

text_fields
bookmark_border
പ്രവാസി വനിതയ്ക്ക് സാന്ത്വനമായി പ്രവാസി മിത്ര
cancel
camera_alt

യുവതിക്കുള്ള ടിക്കറ്റ് പ്രവാസി മിത്ര പ്രസിഡൻറ് സബീന അബ്ദുൽ ഖാദർ പ്രവാസി മിത്ര കോ ഓഡിനേറ്റർ ഷിജിന ആഷിഖിന് കൈമാറുന്നു.

മനാമ: രോഗബാധയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന പ്രവാസി വനിതയ്ക്ക് സഹായഹസ്തം നീട്ടി ബഹ്‌റൈനിലെ പ്രവാസി വനിത കൂട്ടായ്മയായ പ്രവാസി മിത്ര. സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സയും യാത്രാച്ചെലവും വഹിക്കാൻ ഗാർഹിക തൊഴിലാളിയായ യുവതിക്ക് സാധിക്കാതിരുന്ന സാഹചര്യത്തിൽ പ്രവാസി മിത്ര പ്രവർത്തകർ വിഷയത്തിൽ ഇടപെട്ട് അംഗങ്ങളിൽ നിന്നും വിഭവം സമാഹരിച്ച് യുവതിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു വിമാന ടിക്കറ്റും പ്രവാസി മിത്ര ഗൾഫ് കിറ്റും നൽകി. സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ സജീവമായ പ്രവാസി മിത്ര ഇതിന് മുമ്പും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ സംഘടന തുടർന്നും പ്രതിബദ്ധത പുലർത്തുമെന്ന് പ്രസിഡൻറ് സബീന അബ്ദുൽ ഖാദിറും കോ ഓഡിനേറ്റർ ഷിജിന ആഷിഖും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrainpravasi mithraSolace
News Summary - Pravasi Mithra offers solace to expatriate woman.
Next Story