Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷറഫ് ഡി.ജിയിൽ 18ാം വാർഷിക ഓഫറുകൾ തുടരുന്നു; മികച്ച ആനുകൂല്യങ്ങളും സമ്മാനങ്ങളും

text_fields
bookmark_border
ഷറഫ് ഡി.ജിയിൽ 18ാം വാർഷിക ഓഫറുകൾ തുടരുന്നു; മികച്ച ആനുകൂല്യങ്ങളും സമ്മാനങ്ങളും
cancel

മനാമ: ബഹ്റൈനിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഷറഫ് ഡി.ജി തങ്ങളുടെ 18-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ഓഫറുകളുടെ രണ്ടാം എഡിഷൻ പുറത്തിറക്കി. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, എയർ കണ്ടീഷണറുകൾ, മറ്റ് ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'സ്ക്രാച്ച് ആൻഡ് വിൻ' പദ്ധതിയിലൂടെ ഓരോ പർച്ചേസിനൊപ്പവും ആകർഷകമായ സമ്മാനങ്ങൾ നേടാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. സ്വർണ്ണ നാണയങ്ങൾ, ടിവികൾ, മൊബൈൽ ഫോണുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ, ഓരോ പർച്ചേസിനൊപ്പവും ആധാരി പാർക്കിൽ സൗജന്യ റൈഡ്, ടെക്സസ് ചിക്കൻ, ലിറ്റിൽ സീസേഴ്സ് എന്നിവിടങ്ങളിൽ ‘ബൈ 1 ഗെറ്റ് 1 ഫ്രീ’ ഓഫറുകൾ ഉൾപ്പെടെയുള്ള വൗച്ചറുകളും ലഭിക്കും. സിറ്റി സെന്റർ ബഹ്റൈൻ, എൻമ മോൾ റിഫ, സീഫ് മോൾ മുഹറഖ്, ദി അവന്യൂസ് എന്നീ ഷറഫ് ഡി.ജി ഔട്ട്‌ലെറ്റുകളിലും bahrain.sharafdg.com എന്ന വെബ്സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് ഓഫറുകൾ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 8000 8007 ൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharaf DG Bahrain Offers
Next Story