ശൈഖ ഹല ബിന്ദ് ദുഅജ് അൽ ഖലീഫ അന്തരിച്ചു
text_fieldsമനാമ: ബഹ്റൈൻ രാജകുടുംബത്തിലെ ശൈഖ് ഇൗസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും മാതാവ് ശൈഖ ഹല ബിന്ദ് ദുഅജ് അൽ ഖലീഫ അന്തരിച്ചു. റോയൽ കോർട്ട് വാർത്തകുറിപ്പിലാണ് മരണവിവരം ലോകത്തെ അറിയിച്ചത്.
الديوان الملكي ينعي صاحبة السمو الشيخة هالة بنت دعيج آل خليفة | وكالة أنباء البحرين https://t.co/Qy1J0gKrgh
— وكالة أنباء البحرين (@bna_ar) June 9, 2018
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും, അബൂദബി കിരീടാവകാശി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടക്കമുള്ളവർ ശൈഖ ഹലയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അറിയപ്പെട്ടിരുന്ന ശൈഖ ഹല ആണ് 2003ൽ രാജ്യത്ത് ബാലപീഡനങ്ങൾക്കെതിരായ പരിപാടികൾക്ക് തുടക്കമിട്ടതെന്ന് ബഹറൈൻ വാർത്താ ഏജൻസി (ബി.എൻ.സി) റിപ്പോർട്ട് ചെയ്തു.#رئيس_الدولة ونائبه ومحمد بن زايد يهنئون #رئيس_البرتغال باليوم الوطني لبلاده.#وامhttps://t.co/5G8iA6Q5Qa pic.twitter.com/XamxOBzaga
— وكالة أنباء الإمارات (@wamnews) June 10, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.