ശ്രാവണ മഹോത്സവം 2025; ആയിരത്തിലധികം തൊഴിലാളികൾക്ക് ‘ഓണക്കോടി’ സമ്മാനിക്കും
text_fields"ഓണക്കോടി" യുമായി ബന്ധപ്പെട്ടിറക്കിയ ബ്രോഷറുമായി
ശ്രാവണ മഹോത്സവം 2025 അംഗങ്ങൾ
മനാമ: ബഹ്റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025 നോടനുബന്ധിച്ച് ഈ വർഷം ആയിരത്തിലധികം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഓണസമ്മാനമായി ‘ഓണപ്പുടവ’ സമ്മാനിക്കുമെന്ന് ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് എന്നിവർ പ്രഖ്യാപിച്ചു.
75 അംഗ ഓണാഘോഷ കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ചേർന്ന സമ്മേളനത്തിലാണ് തീരുമാനം.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് മുന്നോട്ടുവെച്ച ആശയം കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. തന്റെ സൗഭാഗ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ നാല് വരെയായിരിക്കും വിവിധ ലേബർ ക്യാമ്പുകളിൽ ഓണപ്പുടവവിതരണം. പതിവുപോലെ ഒക്ടോബർ 17ന് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യയും നൽകും.
ബി.എം.സി ശ്രാവണ മഹോത്സവം 2025 വിജയിപ്പിക്കുന്നതിന് പ്രത്യേകിച്ച് ഓണപ്പുടവ വിതരണവും ചാരിറ്റി ഓണസദ്യയും വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ അഭ്യർഥിക്കുന്നതായി ഓണാഘോഷ കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്തും കമ്മിറ്റി അംഗങ്ങളും ഡോ. പി.വി. ചെറിയാന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയും അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.