സഹായം തടയപ്പെട്ട ഫലസ്തീന് ഐക്യദാർഢ്യം:ഭക്ഷണപാത്രങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ച് ബഹ്റൈൻ സൊസൈറ്റി
text_fieldsബഹ്റൈൻ സൊസൈറ്റിയുടെ അദ്ലിയ ആസ്ഥാനത്തിന് മുന്നിലുള്ള ചത്വരത്തിൽ പ്രതിഷേധവുമായി ഒത്തുകൂടിയവർ
മനാമ: ഫലസ്തീനിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം നിഷേധിക്കുന്ന സയണിസ്റ്റ് ഭീകരതക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബഹ്റൈനിലെ ഫലസ്തീൻ സപ്പോർട്ട് സൊസൈറ്റി. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളും ചട്ടികളും ഉയർത്തിപ്പിടിച്ചും വായ മൂടിക്കെട്ടിയുമാണ് പ്രതിഷേധിച്ചത്. അദ്ലിയയിലെ ബഹ്റൈൻ സൊസൈറ്റിയുടെ ആസ്ഥാനത്തിന് മുന്നിലുള്ള ചത്വരത്തിൽ കൂടിച്ചേർന്ന പ്രതിഷേധത്തിൽ കുട്ടികളും മുതിർന്നവരുമായി നൂറിക്കണക്കിനാളുകളാണ് പങ്കെടുത്തത്.
പാചക ഉപകരണങ്ങൾ തമ്മിലടിച്ചും തമ്മിൽ സംസാരിക്കാതെയും ഏറെ നേരം ഫലസ്തീനായി പ്രതിഷേധക്കാർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ‘ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്നു’ എന്നായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ പ്രമേയം. കഴിഞ്ഞദിവസവും ഫലസ്തീനികൾക്കുള്ള സഹായങ്ങളും ഭക്ഷണവിതരണവും ഇസ്രായേൽ മുടക്കിയരുന്നു. അതുകാരണം കുട്ടികളടക്കം നിരവധി പേരാണ് പട്ടിണി മൂലം ഓരോ മിനിറ്റിലും ഗസ്സയിൽ മരിച്ചുവീഴുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.