ഓണപ്പുടവ മത്സരത്തിൽ ടീം ഗ്രെയ്പ്സിന് ഒന്നാം സ്ഥാനം
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പുടവ മത്സരം നിറഞ്ഞ സദസ്സിൽ ആവേശകരമായി അരങ്ങേറി. കേരളത്തിന്റെ തനത് പാരമ്പര്യ വസ്ത്രധാരണത്തിന്റെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിച്ച മത്സരം കാണികളുടെ പ്രത്യേക ശ്രദ്ധയും കൈയടിയും നേടി. 14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളുടെയും പാരമ്പര്യങ്ങളുടെയും മനോഹരമായ വസ്ത്രവൈവിധ്യങ്ങൾ അവതരിപ്പിച്ചു. ഓരോ ടീമും മികച്ച നിലവാരം പുലർത്തിയതോടെ മത്സരം വർണാഭവും ശ്രദ്ധേയവുമായി മാറി.
ഒന്നാം സ്ഥാനം നേടിയ ടീം ഗ്രെയ്പ്സ്
രണ്ടാം സ്ഥാനം ടീം നൂപുര
മൂന്നാം സ്ഥാനം ബി.കെ.എസ് ലൈബ്രറി
മത്സരത്തിന്റെ ഒന്നാം സ്ഥാനം ടീം ഗ്രെയ്പ്സ്, രണ്ടാം സ്ഥാനം ടീം നൂപുര, മൂന്നാം സ്ഥാനം ബി.കെ.സ് ലൈബ്രറി എന്നിവർ കരസ്ഥമാക്കി. പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവരും മറ്റ് ഭാരവാഹികളും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച നൃത്താവിഷ്‌കാരത്തിന് നൃത്തസംവിധായകൻ ശ്രീനേഷ് മാഷും കുട്ടികളുടെ സംഘവും മികവാർന്ന അവതരണം നടത്തി. മ്യൂസിക് ക്ലബ് അംഗങ്ങളായ ഉണ്ണികൃഷ്ണനും സോബിൻ ജോസും സംഗീതാവതരണത്തിലൂടെ പരിപാടിക്ക് കൂടുതൽ ആഘോഷഭാവം പകർന്നു. പരിപാടിയുടെ സാങ്കേതികവും ദൃശ്യപരവുമായ മികവിന് ഐ.ടി. ടീം, ഫോട്ടോഗ്രഫി ക്ലബ്, വിഷ്വൽ മീഡിയ ടീം, ടീം ഒഫീഷ്യൽസ് എന്നിവർ നേതൃത്വം നൽകി. വേദിയെ മികച്ച അവതരണത്തിലൂടെ സജീവമാക്കിയ ഗീതു വിപിനും പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായ സംഭാവന നൽകി.
ഓണപ്പാട്ട് മത്സരം ശ്രദ്ധേയമായി
നാദവിസ്മയം, ടീം മൽഹാർ, ഐമാക്, സ്വരലയ
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2026ന്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരം ശ്രദ്ധേയമായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഓണപ്പാട്ടുകളുടെ മനോഹരമായ അവതരണങ്ങൾ ആസ്വാദകർക്ക് വേറിട്ട അനുഭവമായി.
ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം: നാദവിസ്മയം ( ബി.കെ.എസ് സാഹിത്യവേദി) രണ്ടാം സ്ഥാനം: ടീം മൽഹാർ( ബി.കെ.എസ് വനിതവേദി). മൂന്നാം സ്ഥാനം: ഐമാക് ( കൊച്ചിൻ കലാഭവൻ)
സീനിയർ വിഭാഗം ഒന്നാം സ്ഥാനം: സ്വരലയ ( ബഹ്‌റൈൻ പ്രതിഭ) രണ്ടാം സ്ഥാനം: ടീം ഒക്ടേവ്സ്. മൂന്നാം സ്ഥാനം: ടീം ഓണനിലാവ്. കേരളീയ സംഗീതത്തിന്റെയും ഓണപ്പാട്ടുകളുടെ പാരമ്പര്യത്തിന്റെയും മാധുര്യം പകർന്നുനൽകിയ അവതരണങ്ങളാണ് വിവിധ ടീമുകൾ വേദിയിൽ അവതരിപ്പിച്ചത്. മികച്ച പങ്കാളിത്തവും ആവേശകരമായ മത്സരവും പരിപാടിയുടെ പ്രത്യേകതയായി.
ടീം ഓണനിലാവ്, ടീം ഒക്ടേവ്സ്
വിജയികൾക്കുള്ള സമ്മാനങ്ങൾ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം 2026 കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. മത്സരത്തിന്റെ വിജയത്തിനായി കൺവീനർ സോബിൻ സി. ജോസ്, ജോയിന്റ് കൺവീനർമാരായ ജിജോ ആൻഡ്രൂസ്, സുഭാഷ് എം. പി., രജനി വർമ്മ, മ്യൂസിക് ക്ലബ് കൺവീനർ മാത്യു ജേക്കബ്, എന്റർടെയ്ൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. അവതാരകരായ ഷിബു ജോൺ, ശ്രുതി രതീഷ് എന്നിവർ പരിപാടിക്ക് മികവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

