Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രയർ ഗ്രൂപ് കുടുംബ...

പ്രയർ ഗ്രൂപ് കുടുംബ സംഗമം നടത്തി

text_fields
bookmark_border
പ്രയർ ഗ്രൂപ് കുടുംബ സംഗമം നടത്തി
cancel

മനാമ: ബഹ്‌റൈൻ സെ. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സൽമബാദ് - ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പിൻ്റെ കുടുംബ സംഗമവും, റവ: ഫാദർ ജേക്കബ് തോമസ്സ് അച്ചനും, കുടുംബത്തിനും യാത്രയയപ്പ് സമ്മേളനം നടത്തി. മാനേജിംഗ് കമ്മിറ്റി മെമ്പർ വിനോദ് ഡാനിയേലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏരിയ കമ്മിറ്റി മെമ്പർ ബിജു കോശി മത്തായി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ മനോജ് ഡാനിയേൽ നന്ദിയും രേഖപ്പെടുത്തി. ഇടവകയുടെ അസിസ്റ്റൻ്റ് വികാരി റവ. ഫാദർ തോമസ്സ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ ഇടവകയുടെ ട്രസ്റ്റി ജോൺ കെ.പി, സെക്രട്ടറി കുരുവിള പാപ്പി, മുൻ മാനേജിങ് കമ്മിറ്റി മെമ്പർ സുനിൽ ജോൺ, ഇൻ്റെണൽ ഓഡിറ്റർ അനോജ് ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇടവകിൽ നിന്ന് യാത്രയാകുന്ന വികാരി ഫാദർ ജേക്കബ് തോമസ്സ് അച്ചന് പ്രയർ ഗ്രൂപ്പിൻ്റെ മൊമെൻ്റോ നൽകി ആദരിച്ചു. കുമാരി അനിറ്റ ആൻ വിനോദിൻ്റെയും, അയോണ മനോജിൻ്റെയും നേതൃത്വത്തിൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധ കല, കായിക മത്സരങ്ങളും നടന്നു. മറുപടി പ്രസംഗത്തിൽ റവ. ഫാദർ ജേക്കബ് തോമസ്സ് അച്ചൻ പ്രയർ ഗ്രൂപ്പിൻ്റെ എല്ലാ പിന്തുണയ്ക്കും, തുടർപ്രവർത്തനങ്ങൾക്ക് ആശംസയും നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahrainbahrainnews
News Summary - The prayer group organized a family get-together
Next Story