‘പ്രവാസി സംഘടനകളുടെ ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്’
text_fieldsപ്രവാസികളുടെ പതിറ്റാണ്ടുകളായുള്ള പരിശ്രമംകൊണ്ട് വിജയത്തിലെത്തിയതാണ് പ്രവാസി ഭാരത് മിഷനും പ്രവാസ ക്ഷേമനിധിയും, നോർക്ക പോലെയുള്ള സർക്കാർ സംവിധാനങ്ങളും. വിവിധ തലത്തിൽ പ്രശ്നങ്ങൾ നേരിടുന്ന പ്രവാസികൾക്ക് പലരീതിയിലും ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുന്നുണ്ട്. എന്നാൽ, മാറിമാറി വരുന്ന സർക്കാറുകളുടെ ഭരണസംവിധാനങ്ങൾ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. അതിനാൽ ക്ഷേമപെൻഷൻപോലുള്ള പ്രവാസികളുടെ സഹായങ്ങളിൽ മാറിമാറിവരുന്ന ഭരണകൂടത്തിൽ ധാരാളം അഴിമതികളും അവകാശ ലംഘനങ്ങളും നടക്കുന്നുണ്ട്. ഇങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനായി തീർച്ചയായും പ്രവാസി സംഘടനകൾ ശക്തമായി ഇടപെടേണ്ടത് അനിവാര്യമാണ്. പ്രവാസി ക്ഷേമനിധി വിതരണംചെയ്യുന്നതിലും മറ്റു ആനുകൂല്യങ്ങൾ അർഹരായവർക്ക് ലഭിക്കുന്നതിനും ഉണ്ടായിട്ടുള്ള പാകപ്പിഴകൾ പരിഹരിക്കുന്നതിന് എല്ലാ പ്രവാസി സംഘടനകളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി പരിശ്രമിക്കണം. ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളവർക്ക് ഓരോ മാസവും അടയ്ക്കേണ്ട തുകയും കുടിശ്ശിക ഉണ്ടെങ്കിൽ അതും നോട്ടിഫിക്കേഷനിലൂടെ അറിയിക്കേണ്ടത് അനിവാര്യമാണ്. എല്ലാ പ്രവാസി സംഘടനകളും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ വിവിധ വിഷയങ്ങൾ പരിഹരിക്കപ്പെടും. നോർക്കയുടെ വിശ്വസ്തത നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.