ഇടപെടൽ വിജയം; രണ്ട് മൃതദേഹങ്ങൾ കൂടി നാട്ടിലേക്ക് അയച്ചു
text_fieldsമനാമ: കാത്തിരിപ്പിനൊടുവിൽ രണ്ട് മൃതദേഹങ്ങൾ കൂടി ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോയി. ഏപ്രിൽ ഒന്ന ിന് ഹൃദയാഘാതത്തെുടർന്ന് മരിച്ച പഞ്ചാബ് സ്വദേശിയായ ഇഖ്ബാൽ സിങ് എന്നയാളുടെയും ഏപ്രിൽ ഏഴിന് മരിച്ച ആലപ്പ ുഴ സ്വദേശി ശശിധരൻ പിള്ളയുടെയും മൃതദേഹങ്ങളാണ് എമിറേറ്റ്സിെൻറ കാർഗോ വിമാനത്തിൽ ദുബൈ വഴി നാട്ടിലേക്ക് കെ ാണ്ടുപോയത്. ദുബൈയിൽനിന്ന് വെള്ളിയാഴ്ച രാത്രിയാണ് വിമാനം നാട്ടിലേക്ക് പുറപ്പെടുക. ശശിധരൻ പിള്ളയുടെ മൃത ദേഹം കൊച്ചിയിലും ഇഖ്ബാൽ സിങ്ങിേൻറത് ഡൽഹിയിലുമാണ് ഇറക്കുക.
െഎ.സി.ആർ.എഫ്, ഇന്ത്യൻ എംബസി, നോർക്ക് ഹെൽപ്ഡസ്ക് എന്നിവയുടെ സഹകരിച്ചുള്ള പ്രവർത്തനമാണ് മൃതദേഹങ്ങൾ നാട്ടിലെക്ക് അയക്കാൻ സഹായിച്ചത്. ഏപ്രിൽ ഒന്നിന് രണ്ട് മൃതദേഹങ്ങൾ ഗൾഫ് എയറിെൻറ കാർഗോ വിമാനത്തിൽ നാട്ടിലേക്ക് അയച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുടെയും തമിഴ്നാട് സ്വദേശിയും മൃതദേഹങ്ങളാണ് അന്ന് നാട്ടിലെത്തിച്ചത്.
മൃതദേഹങ്ങൾ എങ്ങനെയും നാട്ടിൽ എത്തിച്ച് സംസ്കരിക്കണമെന്ന ബന്ധുക്കളുടെ അപേക്ഷയാണ് വിഷയത്തിൽ സജീവമായി ഇടപെടാൻ സാമൂഹിക പ്രവർത്തകരെ പ്രേരിപ്പിച്ചത്. മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് വ്യാഴാഴ്ച രണ്ടുപേരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കാൻ സാധിച്ചത്. ഇന്ത്യയിൽനിന്ന് തിരിച്ചുവരുേമ്പാൾ ചരക്ക് കയറ്റാനുണ്ടെങ്കിലാണ് കാർഗോ വിമാനങ്ങൾ ഇവിടെനിന്ന് പുറപ്പെടുക. ഇതുസംബന്ധിച്ച തടസ്സങ്ങളെത്തുടർന്നാണ് ഏപ്രിൽ എട്ടിനും 12നും 15നും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത് മുടങ്ങിയത്.
ഇനി ഏഴ് ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളത്. ഹൈദരാബാദ് സ്വദേശികളായ ഭൂമണ്ണ നൂതിപാലി, തിരുമല ശ്രീനിവാസ്, നാഗ ദുർഗ സായിഡു, മഹേഷ് വനപറതി, മുംബൈ സ്വദേശികളായ തണ്ടേൽ രാജേന്ദ്ര കുമാർ, ഗംഗ രാജം എദ്ല, ഡൽഹി സ്വദേശി ബൽദേവ് സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തുന്നതും കാത്ത് മോർച്ചറിയിലുള്ളത്.
കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ ഒാഫീസിൽനിന്ന് വേൾഡ് എൻ.ആർ.െഎ കൗൺസിൽ ജി.സി.സി ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഡയറക്ടർ സുധീർ തിരുനിലത്തിനെ ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് വിശദാംശങ്ങൾ തേടിയിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ വിവരങ്ങൾ അദ്ദേഹം വിദേശകാര്യ മന്ത്രിയുടെ ഒാഫീസിന് കൈമാറി. മൃതദേഹങ്ങൾ വൈകാതെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഒാഫീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.