Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദീപക് തണലിന്...

ദീപക് തണലിന് യാത്രയയപ്പ് നൽകി വോയ്‌സ് ഓഫ് ആലപ്പി

text_fields
bookmark_border
ദീപക് തണലിന് യാത്രയയപ്പ് നൽകി വോയ്‌സ് ഓഫ് ആലപ്പി
cancel

മനാമ: ദീർഘകാല പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന വോയ്‌സ് ഓഫ് ആലപ്പിയുടെ സ്ഥാപക അംഗവും, എന്റർടൈൻമെന്റ് സെക്രട്ടറിയും, ബഹ്റൈനിലെ ശ്രദ്ധേയ കലാകാരനുമായ ദീപക് തണലിന് വോയ്‌സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംഘടനയുടെ രക്ഷാധികാരികളായ സഈദ് റമദാൻ നദ്‌വി, അനിൽ യു കെ എന്നിവർ ചേർന്ന് സംഘടനയുടെ ഉപഹാരം നൽകി. അദ്ദേഹത്തിന്റെ പേരിലുള്ള 'തണൽ' പോലെ, കഴിഞ്ഞ കുറെ വർഷങ്ങളായി ബഹ്‌റൈൻ പ്രവാസി കൾ ഉൾപ്പടെ ഒട്ടേറെ ആളുകൾക്ക് അദ്ദേഹം തണലേകിയിട്ടുണ്ട് എന്ന് സഈദ് റമദാൻ നദ്‌വി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘടനയുടെ കലാ പ്രവർത്തനങ്ങൾക്ക് കരുത്തേകിയ സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹമെന്ന് സെക്രട്ടറി ധനേഷ് മുരളി പറഞ്ഞു. രക്ഷാധികാരി സോമൻ ബേബി, ട്രഷറർ ബോണി മുളപ്പാംപള്ളി, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അനൂപ് ശശികുമാർ, ഗിരീഷ് കുമാർ ജി, ജോഷി നെടുവേലിൽ, അജിത് കുമാർ, സന്തോഷ് ബാബു, ജഗദീഷ് ശിവൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരീഷ് മേനോൻ, നിതിൻ ചെറിയാൻ, സൈജു സെബാസ്റ്റ്യൻ, കെ.കെ ബിജു, സന്ദീപ് സാരംഗധരൻ, വനിതാവിഭാഗം ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോഓഡിനേറ്റർ ആശ സെഹ്റ എന്നിവർ അദ്ദേഹത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസകാലത്ത്, കലാ-സാംസ്കാരിക രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ദീപക് തണൽ നൽകിയ നിസ്വാർഥവും മാതൃകാപരവുമായ സംഭാവനകൾ എല്ലാവരും അനുസ്മരിച്ചു.

സംഘടനയുടെ വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ചുകൊണ്ട് ഭാരവാഹികളായ പ്രെസന്ന കുമാർ (റിഫാ ഏരിയ), ഷെഫീഖ് സൈദുകുഞ്ഞ് (ഹമദ് ടൗൺ ഏരിയ), വിനേഷ് കുമാർ (സൽമാബാദ് ഏരിയ), റെജി രാഘവൻ (മനാമ ഏരിയ), അൻഷാദ് റഹിം (മുഹറഖ് ഏരിയ), ശ്രീരാജ് രാജു (ഗുദൈബിയ ഏരിയ), നിതിൻ ഗംഗ (ഉമൽഹസ്സം ഏരിയ) വോയ്‌സ് ഓഫ് ആലപ്പി കലാകാരന്മാരുടെ കൂട്ടായ്‌മയായ ‘അരങ്ങ് ആലപ്പി’ യെ പ്രതിനിധീകരിച്ചുകൊണ്ട് ഷാജി സെബാസ്റ്റ്യൻ, മനീഷ് ആചാര്യ, ഹരിദാസ് മാവേലിക്കര എന്നിവരും അദ്ദേഹം നൽകിയ സുത്യർഹസേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് ആശംസകൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaFarewellVoice Of Alappuzha
News Summary - Voice of Alappuzha organizes farewell for Deepak Thana
Next Story