Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തി​യ...

പു​തി​യ നേ​തൃ​ത്വ​നി​ര​യെ തെ​ര​ഞ്ഞെ​ടു​ത്ത് ഡ​ബ്ല്യു.​എം.​സി ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ്

text_fields
bookmark_border
new elected members
cancel
camera_alt

തെര​ഞ്ഞെ​ടു​ത്ത പു​തി​യ അം​ഗ​ങ്ങ​ൾ

മ​നാ​മ: ഡ​ബ്ല്യു.​എം.​സി ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് 2025-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ റീ​ജ​ൻ​സി ഹോ​ട്ട​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.വി​ശി​ഷ്ട​വ്യ​ക്തി​ക​ളും അം​ഗ​ങ്ങ​ളും അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്ത വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ഡ​ബ്ല്യു.​എം.​സി ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റൈ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ, ഡി​സ്ട്രി​ക്റ്റ് ഡ​യ​റ​ക്ട​ർ-​ഇ​ല​ക്ട് ഡി.​ടി.​എം. ഖാ​ലി​ദ് ജ​ലാ​ൽ, ക്ല​ബ് ഗ്രോ​ത്ത് ഡ​യ​റ​ക്ട​ർ-​ഇ​ല​ക്ട് ടി.​എം. അ​ബ്ദു​ള്ള മ​ദ​ൻ, ഡി​വി​ഷ​ൻ ഡ​യ​റ​ക്ട​ർ-​ഇ​ല​ക്ട് ടി.​എം. സു​കു​മാ​ർ സ്വാ​മി​നാ​ഥ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. 2025-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: പ്ര​സി​ഡ​ന്റ്: റോ​യ് സ്ക​റി​യ, വൈ​സ് പ്ര​സി​ഡ​ന്റ് എ​ജു​ക്കേ​ഷ​ൻ: വി​വേ​ക് തി​ല​ക​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് മെം​ബ​ർ​ഷി​പ്: ഡോ. ​സി​ത്താ​ര ശ്രീ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്: ഡോ. ​അ​നി​ത​കു​മാ​രി ഭാ​സ്ക​ര​ൻ, സെ​ക്ര​ട്ട​റി: ഡോ​ൺ സാ​മു​വ​ൽ, ട്ര​ഷ​റ​ർ: ഹി​ത കൃ​ഷ്ണ, സ​ർ​ജ​ന്റ്-​അ​റ്റ്-​ആം​സ്: പ്ര​ജോ​ഷ് പ്ര​ഭാ​ക​ര​ൻ, ഇ​മ്മീ​ഡി​യ​റ്റ് പാ​സ്റ്റ് പ്ര​സി​ഡ​ന്റ് : പ്ര​ബോ​ധ സാ​രം​ഗി.

സ്ഥാ​നാ​രോ​ഹ​ണ പ്ര​സം​ഗ​ത്തി​ൽ റോ​യ് സ്ക​റി​യ പു​തി​യ വ​ർ​ഷ​ത്തെ വി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​മാ​യി ഒ​രു സാ​ങ്ക​ൽ​പി​ക ‘റി​പ്പോ​ർ​ട്ട​ർ’ ക​ഥാ​പാ​ത്രം ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​ർ​മം ക​ല​ർ​ത്തി അ​വ​ത​രി​പ്പി​ച്ച ഒ​രു വി​ഡി​യോ ആ​യി​രു​ന്നു ഈ ​സാ​യാ​ഹ്ന​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​ത് സ​ദ​സ്സി​നെ വി​നോ​ദി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്തു. ബ​ഹ്‌​റൈ​നി​ലെ മ​നാ​മ ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള ഡ​ബ്ല്യു.​എം.​സി ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ്, ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ ഭാ​ഗ​മാ​ണ്. എ​ല്ലാ മാ​സ​ത്തി​ലെ​യും ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം 4:00ന് ​ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ റീ​ജ​ൻ​സി ഹോ​ട്ട​ലി​ൽ​വെ​ച്ചാ​ണ് ക്ല​ബ് മീ​റ്റി​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ഈ ​മീ​റ്റി​ങ്ങു​ക​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsWMCBahrain Newsnew leadershipToastmasters Club
News Summary - WMC Toastmasters Club elects new leadership
Next Story