Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ യാ​ത്ര സുരക്ഷിതമാക്കാൻ 2,300 പുതിയ സ്കൂൾ ബസുകൾ

text_fields
bookmark_border
കുവൈത്തിൽ യാ​ത്ര സുരക്ഷിതമാക്കാൻ 2,300 പുതിയ സ്കൂൾ ബസുകൾ
cancel

കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ യാ​ത്ര സുരക്ഷിതമാക്കാൻ 2,300 പുതിയ സ്കൂൾ ബസുകൾ നിരത്തിലിറക്കും. നിലവിൽ രാജ്യത്ത് 1,416 സ്കൂൾ ബസുകളാണ് സർവീസ് നടത്തുന്നത്. മൂന്ന് വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാർഥികൾക്ക് പുതിയ ബസുകളുടെ സേവനം ലഭ്യമാകും. നിരീക്ഷണ ക്യാമറകളും ട്രാക്കിംഗ് സംവിധാനങ്ങളും ഉള്ളവയാകും പുതിയ ബസുകൾ.

ഓരോ ബസിലും ഒരു എസ്കോർട്ടിനെയും നിയമിക്കും. സ്കൂൾ സമയത്തെ ഗതാഗതക്കുരുക്ക് കുറക്കാൻ ബസ് സമയക്രമവും ക്രമീകരിക്കും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2,300 new school buses to make travel safer in Kuwait
Next Story