ആരോഗ്യത്തിന് സമയം നോക്കേണ്ടതില്ല; ഫഹാഹീലിൽ സൂപ്പർ മെട്രോയിൽ 24 മണിക്കൂർ സേവനം
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യപരിചരണത്തിന് സമയപരിധികളില്ലെന്ന സന്ദേശവുമായി ഫഹാഹീലിൽ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ 24 മണിക്കൂർ സേവനം ആരംഭിച്ചു. പകൽ സമയത്തെ തിരക്കുകൾക്കിടയിൽ ആശുപത്രി സന്ദർശനം സാധ്യമാകാത്തവരെ കണക്കിലെടുത്താണ് പുതിയ സമയക്രമം.
ഈ സേവനത്തിന്റെ ഭാഗമായി പ്രത്യേക ‘നൈറ്റ് ഹെൽത്ത് പാക്കേജും അവതരിപ്പിച്ചിട്ടുണ്ട്. രാത്രി 12 മുതൽ പുലർച്ചെ ആറു വരെ ലഭ്യമാകുന്ന പ്രത്യേക പാക്കേജിൽ രക്തത്തിലെ പഞ്ചസാര, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ഹീമോഗ്ലോബിൻ, ഡബ്ല്യു. ബി.സി, ആർ.ബി.സി, പ്ലേറ്റ്ലെറ്റ് കൗണ്ട്, വിവിധ ആർ.ബി.സി ഇൻഡീസുകൾ തുടങ്ങിയ അടിസ്ഥാന പരിശോധനകൾ ഉൾപ്പെടുന്നു.
ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എൽ.ടി തുടങ്ങിയ പരിശോധനകളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം യൂറിന്‍ ആൽബുമിൻ, യൂറിന്‍ ഷുഗർ, കീറ്റോൺ, ബിലിറൂബിൻ, യൂറോബിലിനോജൻ, മൈക്രോസ്കോപിക് പരിശോധന എന്നിവ ഉൾപ്പെടുന്ന റൂട്ടീൻ യൂറിൻ അനാലിസിസും രക്തസമ്മർദ്ദ പരിശോധനയും ലഭ്യമാണ്.
ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ പുലർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ രാത്രികാല ആരോഗ്യപാക്കേജ് പ്രയോജനകരമാകും.
‘ഒരിക്കലും നിലയ്ക്കാത്ത പരിചരണം’ എന്ന ആശയം മുന്നോട്ടുവെക്കുന്ന സൂപ്പർ മെട്രോയുടെ പുതിയ സേവനം, ആരോഗ്യപരിചരണം ഒരു സമയക്രമത്തിൽ ഒതുങ്ങേണ്ടതല്ലെന്ന ചിന്തക്ക് പ്രാധാന്യം നൽകുന്നു. പകൽ തിരക്കുകൾ അവസാനിക്കുമ്പോഴും ആരോഗ്യത്തിനായുള്ള കരുതൽ അവസാനിക്കരുത് എന്ന സന്ദേശമാണ് 24 മണിക്കൂർ സേവനത്തിലൂടെ നൽകുന്നതെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

