Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യങ്ങളുടെ കാലാവധി തിയതികളിൽ കൃത്രിമം: 27 പേർ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ കാലാവധി തിയതികളിൽ കൃത്രിമം കാണിച്ച സംഭവത്തിൽ 27 പേർ പിടിയിൽ. സെൻട്രൽ ഫിഷ് മാർക്കറ്റിൽ നടത്തിയ റെയ്ഡിൽ തിയതികളിൽ കൃത്രിമം വരുത്തിയ, ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ 894 പെട്ടികൾ അടങ്ങിയ 16 റഫ്രിജറേറ്റഡ് ട്രക്കുകൾ, വ്യാജ ലേബലുകൾ കണ്ടുപിടിക്കാനും അച്ചടിക്കാനും ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആൻ്റി-കൌണ്ടർഫീറ്റിംഗ് ആൻഡ് ഫോർജറി വിഭാഗം പിടിച്ചെടുത്തു.
തെറ്റായ തിയതികൾ രേഖപ്പെടുത്തിയ ലേബലുകൾ പതിച്ച മൽസ്യങ്ങൾ പ്രതികൾ റെസ്റ്റോറൻ്റുകൾക്കും കമ്പനികൾക്കും കടങ്ങൾക്കും വിറ്റതായി കണ്ടെത്തി. സംശയിക്കപ്പെടുന്നവരെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Next Story

