ഈ വര്‍ഷം ആദ്യപാദത്തില്‍ വിറ്റത് 508 ടൺ മത്സ്യം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ മത്സ്യവിപണിയിൽ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ വിറ്റഴിച്ചത് 508 ടൺ മത്സ്യം.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ജനുവരി മുതൽ മാർച്ച് വരെ ഏകദേശം 970,511 ദീനാറിന്റെ മത്സ്യമാണ് വിറ്റത്.
ഈ കാലയളവിൽ കുവൈത്ത് ജലാശയങ്ങളിൽ സാധാരണയായി പിടിക്കപ്പെടുന്ന ചെമ്മീൻ, മെയ്ഡ്, ഹലവായ, കസൂർ എന്നിവ ലഭിച്ചില്ല. ആകെയുള്ള 25 ഇനങ്ങളിൽ ഇവയുടെ അഭാവവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ പിടിച്ചത് നുവൈബി മത്സ്യമാണ്. വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ ആകെ 117 ടൺ നുവൈബി മത്സ്യം ലഭിച്ചു.
ഇതിന്റെ മൂല്യം 240,000 ദീനാർ കണക്കാക്കുന്നു. ജനുവരിയിൽ 192 ടൺ മത്സ്യം പിടിച്ചു. ഇതിന്റെ മൂല്യം 340,000 ദീനാർ കണക്കാക്കുന്നു.
കിങ് ഫിഷാണ് ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പിടിച്ചത്. ഫെബ്രുവരിയിൽ ആകെ പിടിച്ചത് 167 ടൺ മത്സ്യം. തിലാപ്പിയ ഈ മാസം പട്ടികയിൽ ഒന്നാമതെത്തി. മാർച്ചിൽ 148 ടൺ മീൻ പിടിച്ചു.
വിപണികളിൽ ചെമ്മീൻ, കടൽ ബ്രീം, ഗ്രൂപ്പർ തുടങ്ങിയ ഇനങ്ങൾക്കാണ് കൂടുതല്‍ ആവശ്യക്കാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.