Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇഖാമയുള്ള 80000...

ഇഖാമയുള്ള 80000 വീട്ടുജോലിക്കാർ രാജ്യത്തിന്​ പുറത്ത്​

text_fields
bookmark_border
ഇഖാമയുള്ള 80000 വീട്ടുജോലിക്കാർ രാജ്യത്തിന്​ പുറത്ത്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ താമസാനുമതിയുള്ള 80000 വീട്ടുജോലിക്കാർ രാജ്യത്തിന്​ പുറത്തുണ്ട്​. ഇതിൽ ഭൂരിഭാഗവും നിലവിൽ കുവൈത്തിലേക്ക്​ നേരിട്ട്​ വിമാന സർവീസ്​ ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെ രാജ്യക്കാരാണ്​. ഡിസംബർ ഏഴ്​ മുതൽ ഇവർക്ക്​ വരാൻ അനുമതിയുണ്ട്​. രണ്ടാഴ്​ച ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്​ടിക്കണമെന്ന നിബന്ധനയോടെയാണ്​ അനുമതി. 270 ദീനാറാണ്​ ഇതിന്​ ചെലവ്​ കണക്കാക്കിയിട്ടുള്ളത്​. വിവിധ രാജ്യങ്ങളിൽനിന്ന്​ ടിക്കറ്റ്​ നിരക്ക്​ വ്യത്യസ്​തമാണ്​. ഇന്ത്യയിൽനിന്ന്​ വിമാന ടിക്കറ്റ്​ നിരക്ക്​ 110 ദീനാറിൽ കൂടരുതെന്ന്​ വിമാനക്കമ്പനികൾക്ക്​ നിർദേശം നൽകിയതായാണ്​ വിവരം. ഒരു ദിവസം 600 പേരെ വരെയാണ്​ ഡിസംബർ ഏഴുമുതൽ കൊണ്ടുവരിക. ഇൗ തോതിൽ മുഴുവൻ പേരെയും കൊണ്ടുവരാൻ മാസങ്ങളെടുക്കും.

ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്ന ദൗത്യം ആരംഭിക്കാനിരിക്കെ വിമാനത്താവളത്തിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന്​ ​വ്യോമയാന വകുപ്പ്​ വക്​താവ്​ സഅദ്​ അൽ ഉതൈബി പറഞ്ഞു. വീട്ടുജോലിക്കാരെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സ്​പോൺസർമാർ ഒാൺലൈൻ പ്ലാറ്റ്​ഫോമിൽ രജിസ്​റ്റർ ചെയ്യണം. ക്വാറൻറീൻ ചെലവ്​ സ്​പോൺസറിൽനിന്ന്​ ഇൗടാക്കും. കോവിഡ്​ പരിശോധന സർക്കാർ ചെലവിൽ നടത്തും. ക്വാറൻറീൻ കാലത്ത്​ കോവിഡ്​ സ്ഥിരീകരിച്ചാൽ ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story