Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരണ്ടര ലക്ഷം പേരുടെ...

രണ്ടര ലക്ഷം പേരുടെ ഡ്രൈവിങ്​ ലൈസൻസ്​ പിൻവലിക്കും

text_fields
bookmark_border
രണ്ടര ലക്ഷം പേരുടെ ഡ്രൈവിങ്​ ലൈസൻസ്​ പിൻവലിക്കും
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ്​ ലൈസൻസ്​ പിൻവലിക്കും. കുവൈത്ത്​ പ്രവാസം അവസാനിപ്പിച്ച്​ സ്ഥിരമായ തിരിച്ചുപോയവരുടേതും നാട്ടിൽ പോയി ഇഖാമ പുതുക്കാൻ കഴിയാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരുടേതും തൊഴിൽ മാറ്റവും മറ്റു കാരങ്ങളാലും ലൈസൻസിനുള്ള അർഹത പരിധിക്ക്​ പുറത്തായവരുടേതുമാണ്​ ഡ്രൈവിങ്​ ലൈസൻസ്​ പിൻവലിക്കുന്നത്​.

ഇൗ മാസം തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. എല്ലാ ലൈസൻസുകളും പരിശോധിച്ച്​ അർഹതയുള്ളവരുടേത്​ മാത്രം നിലനിർത്താൻ നടപടിക്രമങ്ങൾക്ക്​ മൂന്നുമാസം വേണ്ടി വരുമെന്നാണ്​ വിലയിരുത്തൽ. അനർഹമായി ലൈസൻസ്​ കൈവശം വെച്ചിരിക്കുന്നവർക്കിത്​ നഷ്​ടമാകും. ലൈസൻസ്​ എടുക്കു​േമ്പാൾ യോഗ്യത ഉണ്ടായിരുന്നവർക്ക്​ പിന്നീട്​ യോഗ്യത നഷ്​ടപ്പെട്ടിട്ടു​ണ്ടെങ്കിലും റദ്ദാക്കും. യഥാർഥത്തിൽ ലൈസൻസിന്​ അർഹതയുള്ളവർക്ക്​ മാഗ്​നറ്റിക്​ സ്​ട്രിപ്പ്​ ഘടിപ്പിച്ച പുതിയ ലൈസൻസ്​ കാർഡ്​ വിതരണം ചെയ്യാനും നീക്കമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story