ബദൽ ഉൗർജം കൂടുതൽ വിഹിതം നീക്കിവെക്കണമെന്ന നിർദേശം മന്ത്രി അംഗീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: സോളർ വൈദ്യുതി, കാറ്റാടിയിൽനിന്നുള്ള ഊർജോൽപാദനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ വിഹിതം നീക്കിവെക്കണമെന്ന നിർദേശത്തിന് അംഗീകാരം. മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഹുവൈലയുടെ നിർദേശമാണ് മന്ത്രി ബകീത് അൽ റഷീദി അംഗീകരിച്ചത്. ലോകത്ത് പലയിടങ്ങളിലും പരീക്ഷിച്ചു ജയിച്ച സംവിധാനം കുവൈത്തിലും പരിഗണിക്കണമെന്നാണ് നിർദേശം. ബദൽ സ്രോതസ്സ് യാഥാർഥ്യമായാൽ ഊർജോൽപാദനത്തിന് ഉപയോഗിക്കുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിെൻറയും അളവ് കുറക്കാം. ഇത് വഴി സാമ്പത്തിക നേട്ടമുണ്ടാവും. പല രാജ്യങ്ങളും ഇപ്പോൾ ഊർജോൽപാദനത്തിനായി പുനരുപയോഗ ഊർജ പദ്ധതികളെയാണ് ആശ്രയിക്കുന്നതെന്ന് നിർദേശത്തിൽ പറയുന്നു. അതിനിടെ പരീക്ഷണാർഥം ഏർപ്പെടുത്തിയ സോളർ വൈദ്യുതി പദ്ധതി നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കുവൈത്ത് ഓയിൽ കമ്പനി അറിയിച്ചു. സിദ്റ-500 സോളർ പവർ പ്ലാൻറിൽനിന്ന് പ്രതിദിനം 10 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. 31,000 ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ ഇതുകൊണ്ട് സാധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.