സൈബർ കെണിയിൽ വീഴാതെ ജാഗ്രത പാലിക്കാം
text_fieldsകുവൈത്ത് സിറ്റി: സൈബർ കുറ്റവാളികളുടെ കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഉണർത്തി ആഭ്യന്തര മന്ത്രാലയം. നിരന്തരം ഇത്തരം തട്ടിപ്പ് പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കുകയാണ് നുഴഞ്ഞുകയറ്റം ചെറുക്കാനുള്ള പ്രധാനമാർഗം. അക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക ചിഹ്നങ്ങള്‍ എന്നിവ ചേർന്ന സങ്കീർണ്ണമായ പാസ്വേഡുകൾ തെരഞ്ഞെടുക്കുണമെന്നും നിർദേശിച്ചു. ജന്മദിനങ്ങൾപോലുള്ള എളുപ്പത്തിൽ ഊഹിക്കാവുന്ന വിവരങ്ങൾ പാസ്വേഡുകളിൽനിന്ന് ഒഴിവാക്കണം.
ടു-ഫാക്ടർ ഓതന്റിക്കേഷൻ സുരക്ഷ. സംശയാസ്പദമായ ലിങ്കുകളിലും അറ്റാച്ചുമെന്റുകളിലും ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കൽ, സുരക്ഷാ ഭീഷണികളിൽനിന്ന് സംരക്ഷിക്കാൻ ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ ഉറപ്പാക്കണം. ആന്റിവൈറസ്, ആപ്ലിക്കേഷനുകൾ എന്നിവ പതിവായി അപ്ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു.സോഷ്യൽ മീഡിയ ഉൾപ്പെടെ ഓൺലൈനിൽ സ്വകാര്യ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്നും, ഐഡന്റിറ്റി മോഷണത്തിനും വഞ്ചനക്കും വഴിയൊരുക്കുന്ന പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.