മന്ത്രിതല സമിതി യോഗം; കുവൈത്തിൽ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ ജി.സി.സി
text_fieldsകുവൈത്തിൽ നടന്ന ജി.സി.സി മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) മന്ത്രിതല സമിതി സൈബർ സുരക്ഷ യോഗം കുവൈത്തിൽ നടന്നു. ജി.സി.സി അംഗരാജ്യങ്ങളിൽ നിന്നുള്ള ദേശീയ സൈബർ സുരക്ഷ സ്ഥാപനങ്ങളുടെ തലവന്മാർ പങ്കെടുത്തു. ജി.സി.സിയിലുടനീളം സൈബർ സുരക്ഷ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ യോഗം ചർച്ച ചെയ്തു.
സംയുക്ത പ്രവർത്തന പദ്ധതികൾ, വിവരങ്ങൾ പങ്കിടുന്നതിനുള്ള സംവിധാനങ്ങൾ, ഡിജിറ്റൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും സുപ്രധാന സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമുള്ള സംരംഭങ്ങൾ എന്നിവയും ചർച്ചയിൽ വന്നു. വർധിച്ചുവരുന്ന സൈബർ ഭീഷണികളെ നേരിടാനുള്ള നിലവിലെ ശ്രമങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. സൈബർ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, സൈബർ സുരക്ഷ മേഖലകളിൽ വൈദഗ്ദ്ധ്യം വളർത്തിയെടുക്കുന്നതിനുള്ള രീതികൾ എന്നിവയും പങ്കുവെച്ചു.
സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന് ഏകീകൃത തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും മുൻ തീരുമാനങ്ങൾ നടപ്പാക്കാനും തീരുമാനിച്ചു. സൈബർ സുരക്ഷയിൽ സഹകരണം വർധിപ്പിക്കൽ, മേഖലയിലെ ഡിജിറ്റൽ സുരക്ഷയും സ്ഥിരതയും നിലനിർത്തൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു യോഗം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.