രോഗമുക്തരുടെ എണ്ണം വർധിക്കുന്നത് ആശ്വാസം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാ സം പകരുന്നു. ചൊവ്വാഴ്ച 26 പേരും ബുധനാഴ്ച 30 പേരും രോഗമുക്തി നേടി. ഇതോടെ വൈറസ് സ്ഥിരീകരിച്ച ശേഷം രോഗമുക് തി നേടിയവർ 206 ആയി.
തൊട്ടുമുമ്പത്തെ ദിവസങ്ങളെ അപേക്ഷിച്ച് വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും കുറവ ുണ്ട്. ചൊവ്വാഴ്ച 55 പേർക്കും ബുധനാഴ്ച 50 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എണ്ണം വർധിക്കുന്നുവെങ്കിൽ ഏതാനും ദിവസങ്ങളായി വർധനയുടെ തോതിൽ കുറവുണ്ട്.
അതിനിടെ രണ്ട് ദിവസത്തിനിടെ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചത് നിരാശയായി. സ്വദേശി സ്ത്രീയും പുരുഷനുമാണ് മരിച്ചത്. നേരത്തെ ഒരു ഇന്ത്യക്കാരനും മരിച്ചിരുന്നു. പുതുതായി സ്ഥിരീകരിച്ചവരിൽ ഏതാനും പേർക്ക് വൈറസ് ബാധിച്ചത് ഏതുവഴിയാണെന്ന് കണ്ടെത്തിയിട്ടില്ലാത്തത് നേരിയ ആശങ്ക പകരുന്നുണ്ട്.
എന്നാലും ഇറ്റലിയിലും അമേരിക്കയിലും സ്പെയിനിലുമെല്ലാം നാലാം ആഴ്ചയിൽ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുകയറിയപ്പോൾ കുവൈത്തിൽ ആ ഘട്ടത്തിൽ വലിയ കുതിപ്പില്ലാതെ പിടിച്ചുനിർത്താൻ കഴിഞ്ഞത് അധികൃതരുടെ ശക്തമായ നിയന്ത്രണങ്ങളുടെ ഫലമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രോഗമുക്തി നേടുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.