Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമിഷ്​രിഫിലെ പരിശോധന...

മിഷ്​രിഫിലെ പരിശോധന അവസാനിപ്പിച്ചു

text_fields
bookmark_border
മിഷ്​രിഫിലെ പരിശോധന അവസാനിപ്പിച്ചു
cancel

കുവൈത്ത്​ സിറ്റി: മിഷ്​രിഫ്​ അന്താരാഷ്​ട്ര എക്​സിബിഷൻ സ​െൻററിൽ വിദേശികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്​ അവസാനിപ്പിച്ചു. ഇനി അതത്​ ഗവർണറേറ്റുകളിലെ ഹെൽത്​ സ​െൻററുകളിൽ എത്താനാണ്​ നിർദേശം. ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം.

മിഷ്​രിഫ്​ ഫെയർ ഗ്രൗണ്ട്​ താൽക്കാലികമായി ആരോഗ്യ മന്ത്രാലയത്തി​​െൻറ ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്​. ഇത്​ അവസാനിപ്പിക്കുന്നതായി മന്ത്രാലയം അറിയിച്ചു. അതേസമയം, മിഷ്​രിഫ്​ എക്​സിബിഷൻ സ​െൻററിൽ താൽക്കാലിക ആശുപത്രി നിർമിക്കാൻ വ്യാഴാഴ്​ച ചേർന്ന മന്ത്രിസഭ ​യോഗം പ്രതിരോധ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്​.

വൈറസ്​ ബാധിത രാജ്യങ്ങളിൽനിന്ന്​ വന്ന വിദേശികൾക്ക്​ ഇവിടെയെത്തി പരിശോധന നടത്താനായിരുന്നു നിർദേശം നൽകിയിരുന്നത്​. ലെബനോൻ, സിറിയ, ഇൗജിപ്​ത്​ എന്നീ രാജ്യങ്ങളിൽനിന്ന്​ വന്നവരാണ്​ ഇവിടെ പരിശോധന നടത്തിയത്​.

ബ്രിട്ടനിൽനിന്ന്​ വന്ന സ്വദേശികൾക്കും മിഷ്​രിഫിൽ പരിശോധന നടത്തി. മറ്റു രാജ്യക്കാരുടെ തീയതി പിന്നീട്​ അറിയിക്കും എന്ന്​ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - covid updates kuwait
Next Story