കുബ്ബാർ ദ്വീപിലെ മരുഭൂമിയിൽ തടാകം കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: കുബ്ബാർ ദ്വീപിലെ മരുഭൂമിയിൽ കുവൈത്ത് ഡൈവിങ് ടീം തടാകം കണ്ടെത്തി. 50 മീറ്റർ നീളവും 15 മുതൽ 20 മീറ്റർ വരെ വീതിയുമുള്ള തടാകം ദ്വീപിെൻറ തെക്കുകിഴക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഒരുമീറ്റർ ആഴത്തിൽ വെള്ളമുണ്ട്. പക്ഷികൾക്കും മറ്റു ജീവികൾക്കും ജീവൻ നിലനിർത്താൻ മരുഭൂമിയിലെ ഇത്തരം നീരുറവകൾ സഹായിക്കും. ബുബ്യാൻ, വർബ, ഫൈലക, മസ്കൻ, ഒൗഹ തുടങ്ങിയ മറ്റു ദ്വീപുകളിലും ഇത്തരം ജലശേഖരങ്ങൾ ഉണ്ടാകാമെന്നും ഇവ കണ്ടെത്തി സംരക്ഷിക്കാൻ പരിസ്ഥിതി വകുപ്പ് നടപടി സ്വീകരിക്കണമെന്നും സംഘത്തലവൻ വലീദ് അൽ ഫാദിൽ പറഞ്ഞു. പൊടിക്കാറ്റിൽ മണൽ നിറഞ്ഞ് ഇത്തരം ജലശേഖരം ഇല്ലാതാവാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.