Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാക്​സിനെടുത്തവർക്ക്​...

വാക്​സിനെടുത്തവർക്ക്​ ആഗസ്​റ്റ് ഒന്നുമുതൽ​ മുതൽ പ്രവേശനാനുമതി

text_fields
bookmark_border
വാക്​സിനെടുത്തവർക്ക്​ ആഗസ്​റ്റ് ഒന്നുമുതൽ​ മുതൽ പ്രവേശനാനുമതി
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അംഗീകൃത വാക്​സിൻ എടുത്ത വിദേശികൾക്ക്​ ആഗസ്​റ്റ്​ ഒന്നുമുതൽ പ്രവേശനാനുമതി. രണ്ട്​ ഡോസ്​ വാക്​സിൻ എടുക്കുകയും പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തനാണെന്ന്​ തെളിയിക്കുകയും വേണമെന്ന വ്യവസ്ഥയോടെയാണ്​ പ്രവേശന വിലക്ക്​ നീക്കുന്നത്​. പ്രവേശന വിലക്ക്​ മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക്​ ആശ്വാസമേകുന്ന തീരുമാനമാണ്​ വ്യാഴാഴ്​ച ചേർന്ന കുവൈത്ത്​ മന്ത്രിസഭ യോഗം എടുത്തത്​. യാത്രക്ക്​ 72 മണിക്കൂർ ഉള്ളിൽ സമയത്ത്​ നടത്തിയ പി.സി.ആർ പരിശോധനയിൽ കോവിഡ്​ മുക്​തനാണെന്ന്​ തെളിയണം. ഫലം നെഗറ്റീവ്​ ആണെങ്കിലും ഒരാഴ്​ച ഹോം ക്വാറൻറീൻ അനുഷ്​ടിക്കണം. ഒാക്​സ്​ഫോഡ്​ ആസ്​ട്രസെനക, ഫൈസർ ബയോൺടെക്​, മോഡേണ, ജോൺസൻ ആൻഡ്​ ജോൺസൻ എന്നീ വാക്​സിനുകൾ മാത്രമാണ്​ കുവൈത്ത്​ അംഗീകരിച്ചിട്ടുള്ളത്​. ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ്​ വാക്​സിൻ ആസ്​ട്രസെനക തന്നെയായതിനാൽ ഇതിന്​ അംഗീകാരം ലഭിച്ചേക്കും. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വിലക്ക്​ നീക്കുന്നതിന്​ മുമ്പ്​ വരുമെന്നാണ്​ പ്രതീക്ഷ. ജൂൺ 27 മുതൽ റെസ്​റ്റാറൻറ്​, സലൂണുകൾ, ഹെൽത്​ ക്ലബ്​, വലിയ മാളുകൾ എന്നിവിടങ്ങളിൽ പ്രവേശനം വാക്​സിനെടുത്തവർക്ക്​ മാത്രമാുമെന്നതാണ്​ മറ്റൊരു പ്രധാന തീരുമാനം. സഹകരണ സംഘങ്ങളിൽ ഇൗ വ്യവസ്ഥയില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story