കെട്ടിടത്തിലെ തീ കെടുത്തി ഫയർ ഫോഴ്സ് പ്രായോഗിക പരിശീലനം
text_fieldsഫയർ ഫോഴ്സ് അംഗങ്ങൾ പരിശീലനത്തിൽ
കുവൈത്ത് സിറ്റി: അപകടങ്ങളിൽ ഉടനടി ഇടപെടുന്നതിന്റെ ഭാഗമായി ജനറൽ ഫയർ ഫോഴ്സ് പ്രായോഗിക പരിശീലനം നടത്തി. സാൽമിയ ഫയർ സ്റ്റേഷൻ നടത്തിയ അഭ്യാസ പരിശീലനത്തിനിടെ മോക്ക് ഫയറും സംഘടിപ്പിച്ചു.
കെട്ടിട സമുച്ചയത്തിലെ തീകെടുത്തുന്നതായിരുന്നു ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. തീ കെടുത്തുന്നതും ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതുമെല്ലാം പരിശീലനത്തിൽ വന്നു.
കനത്ത വേനൽ വരാനിരിക്കെ തീപിടിത്ത സാധ്യതകൾ മുന്നിൽ കണ്ടു കൂടിയായിരുന്നു പരിശീലനം. വേനലിൽ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്. ഫയർഫോഴ്സിന്റെ ഉടനടിയുള്ള ഇടപെടലാണ് പലപ്പോഴും വൻ ദുരന്തങ്ങൾ ഒഴിവാക്കാറ്.
സേനയുടെ സന്നദ്ധതയും കാര്യക്ഷമതയും ഉയർത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം പരിശീലന അഭ്യാസങ്ങൾ നടത്തുന്നതെന്ന് ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും വേഗത്തിൽ ഇടപെടുന്നതിനും ഇവ സഹായകമാകുമെന്നും സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.