ഫഹാഹീലിൽ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത് ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹാഹീലിലെ രണ്ടാമത്തെ ഔട്ട്‍ലറ്റ് പ്രവർത്തനം ആരംഭിച്ചു. ഉപഭോക്താക്കൾക്കു വിപുലമായ സൗകര്യങ്ങളോടെ ഫഹാഹീൽ ബ്ലോക്ക് 11, സ്ട്രീറ്റ് 54-ൽ സ്വന്തം കെട്ടിടത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ആധുനിക രീതിയിൽ മൂന്ന് നിലകളിലായി 29,000 ചതുരശ്ര അടിയിൽ ഉപഭോക്താക്കൾക്കു നിലവാരമുള്ള ഷോപ്പിങിനു അനുയോജ്യമായ വിധത്തിലാണ് ഔട്ട്‍ലറ്റ് ഒരുക്കിയിരികുന്നത്. ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ 46ാമത് ഔട്ട്ലറ്റ് ആണിത്.
ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറ, റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവ്വഹിച്ചു. ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സി.ഇ.ഒ), തെഹ്‌സീർ അലി (ഡി.ആർ.ഒ), മുഹമ്മദ് അസ്ലം (സി.ഒ.ഒ), അമാനുല്ല (ഡയറക്ടർ, ലാംകോ) എന്നിവരും മുതിർന്ന മാനേജ്‍മെന്റ്ടീം അംഗങ്ങളും സന്നിഹിതരായി.
ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവത്തോടെ പരമാവധി വിലക്കുറവിൽ ഉപഭോക്താക്കളിലേക്കു എത്തിക്കുക എന്ന ഗ്രാൻഡ് ഹൈപ്പറിന്റെ നയങ്ങൾക്ക് അനുസൃതമായാണ് ഫഹാഹീലിൽ രണ്ടാമത് ഹൈപ്പർമാർക്കറ്റ് തുറന്നത്. ഗ്രാൻഡ് ഹൈപ്പറിന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ തുടർച്ച പുതിയ ഔട്ട്‍ലറ്റിലും ഉണ്ടാകുമെന്നും ഇതും ഉപഭോക്താക്കളുടെ ശ്രദ്ധാകേന്ദ്രമായി മാറുമെന്നും അയൂബ് കച്ചേരി പറഞ്ഞു.
ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.