ഗൾഫ് സൈബർ സുരക്ഷ തന്ത്രത്തിന് അംഗീകാരം
text_fieldsജി.സി.സി മന്ത്രിതല സമിതി യോഗത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ഗൾഫ് സൈബർ സുരക്ഷ തന്ത്രത്തിന്റെ (2024-2028) എക്സിക്യൂട്ടിവ് പ്ലാനിന് കുവൈത്തിൽ ചേർന്ന ജി.സി.സി മന്ത്രിതല സമിതി അംഗീകാരം. ഈ രംഗത്ത് ജി.സി.സി രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര സഹകരണത്തിനുള്ള ചട്ടക്കൂടിനും യോഗം അംഗീകാരം നൽകി.
സൈബർ സുരക്ഷ മേഖലയിൽ ഗൾഫ് സഹകരണം വർധിപ്പിക്കുന്നതിനുള്ള തീരുമാനവും യോഗത്തിൽ വന്നതായി ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. സൈബർ ഭീഷണി വിവര പങ്കിടൽ പ്ലാറ്റ്ഫോമിനായുള്ള വിവര പങ്കിടൽ ഭരണ സംവിധാനം നിയന്ത്രിക്കുന്നത് പോലുള്ള തീരുമാനങ്ങൾ യോഗത്തിന്റെ ഫലങ്ങളിൽ ഉൾപ്പെടുന്നു. ഇത് തയാറെടുപ്പിന്റെ നിലവാരം ഉയർത്തുന്നതിനും സൈബർ അപകടസാധ്യതകൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു.
സൈബർ ഭീഷണി വിവരങ്ങൾ പങ്കിടാനുള്ള ധാരണയും യോഗത്തിൽ ഉണ്ടായി. ഇത് മുൻകരുതലും തയാറെടുപ്പുകളും നടത്താനും സൈബർ അപകടസാധ്യതകൾ പരിഹരിക്കുന്നതിനും സഹായിക്കും.
സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സമൂഹ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ, ഇൻഫർമേഷൻ സെക്യൂരിറ്റി അസോസിയേഷനുമായി (ഹേമയ) സഹകരിച്ച് ജി.സി.സി സൈബർ സെക്യൂരിറ്റി പോഡ്കാസ്റ്റ് ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചതായി ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.