റിക്രൂട്ടിങ് ചെലവ്: മറ്റു രാജ്യങ്ങളിൽനിന്ന് വേലക്കാരികളെ കൊണ്ടുവരും -അൽദുർറ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള റിക്രൂട്ടിങ് പ്രതിസന്ധിയിലാകുകയും ശ്രീലങ്കക്കാരികളെ എത്തിക്കാൻ വൻ തുക നൽകേണ്ടിയും വരുന്ന പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽനിന്ന് വീട്ടുവേലക്കാരികളെ എത്തിക്കുമെന്ന് അൽദുർറ കമ്പനി പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിെൻറ സഹകരണത്തോടെ സ്വദേശികൾക്ക് താങ്ങാൻ സാധിക്കുന്ന നിരക്കിൽ ഇവരെ ലഭ്യമാക്കാനാണ് ശ്രമിക്കുക. 990 ദീനാറിന് ശ്രീലങ്കയിൽനിന്ന് വേലക്കാരികളെ ലഭ്യമാക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. ഇതിനെതിരെ വൻ എതിർപ്പാണ് രാജ്യത്തുണ്ടായത്. സ്വദേശികൾക്ക് കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന അൽദുർറ കമ്പനിയുടെ ലൈസൻസ് റദ്ദാക്കണമെന്നും തീരുമാനമുണ്ടായില്ലെങ്കിൽ വാണിജ്യമന്ത്രിക്കെതിരെ കുറ്റവിചാരണ കൊണ്ടുവരുമെന്നും സഫ അൽ ഹാഷിം എം.പി ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി: റിക്രൂട്ട്മെൻറ് ഏജൻസികൾ വൻതുക നൽകേണ്ടിവരുന്നതിനാൽ ശ്രീലങ്കയിൽനിന്നും ഫിലിപ്പീൻസിൽനിന്നും നേരിട്ട് ഗാർഹികത്തൊഴിലാളികളെ എത്തിക്കാൻ സ്വദേശി വ്യക്തികൾ ആലോചിക്കുന്നതായി റിപ്പോർട്ട്.
റിക്രൂട്ട്മെൻറ് ചെലവ് കുറക്കുന്നതിനായി സർക്കാർ പങ്കാളിത്തത്തോടെ രൂപവത്കരിച്ച അൽ ദുർറ കമ്പനിക്കും വേണ്ടത്ര ചെലവ് കുറക്കാൻ കഴിയാത്തതിലെ പ്രതിഷേധവും ഇൗ നീക്കത്തിന് പിന്നിലുണ്ട്. അൽ ദുർറ കമ്പനി വഴി ശ്രീലങ്കയിൽനിന്ന് ഗാർഹികത്തൊഴിലാളിയെ എത്തിക്കുന്നതിന് 990 ദീനാർ ആണ് ചെലവു വരുന്നത്. മറ്റു സ്വകാര്യ ഏജൻസികൾ വഴിയാവുേമ്പാൾ ഇത് 1350 ദീനാർ വരെയാവും. 200 മുതൽ 300 ദീനാർ വരെ ഇടനിലക്കാർക്ക് കൊടുക്കേണ്ടിവരുന്നുവെന്നാണ് അൽദുർറ കമ്പനി പറയുന്നത്.
റിക്രൂട്ട്മെൻറ് രാജ്യങ്ങളിൽ കമ്പനിയുടെ ശാഖ ഓഫിസുകൾ തുറക്കുന്നതോടെ ഇടനിലക്കാരുടെ ആവശ്യമില്ലാതാവുമെന്നും കമ്പനി വിശദീകരിക്കുന്നു. റിക്രൂട്ട്മെൻറ് ചെലവ് പാർലമെൻറ് തലത്തിലും ചർച്ചയായി.
450 മുതൽ 530 വരെ ദീനാറിന് റിക്രൂട്ട്മെൻറ് സാധിക്കുമെന്നാണ് വ്യക്തിതലത്തിൽ പരിശ്രമം ആരംഭിച്ചവർ അവകാശപ്പെടുന്നത്.
ഇടനിലക്കാർ വഴിയുള്ള റിക്രൂട്ട്മെൻറ് ആയതിനാലാണ് ശ്രീലങ്കക്കാരികൾക്ക് ഇത്രയും തുക വേണ്ടിവരുന്നതെന്ന് കമ്പനിയുടെ വിശദീകരണം. ഒരാളിൽനിന്ന് 20 ദീനാർ മാത്രമാണ് ലാഭമുള്ളതെന്നും കമ്പനി വ്യക്തമാക്കി. അതിനുശേഷമാണ് അനുയോജ്യമായ നിരക്കിൽ മറ്റ് രാജ്യങ്ങളിൽനിന്ന് വേലക്കാരികളെ ലഭ്യമാക്കുമെന്ന് ഞായറാഴ്ച കമ്പനി വാർത്താകുറിപ്പിലൂടെ അറിയിച്ചത്. വിയറ്റ്നാമിൽനിന്ന് ഗാർഹികത്തൊഴിലാളികളെ എത്തിക്കുന്നതിന് ചർച്ചകൾ നടക്കുന്നുണ്ട്. വിയറ്റ്നാം അംബാസഡറാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് സൂചന നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.