ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഒാൺകോസ്റ്റ് സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്തിലെ മുൻനിര ഫാമിലി ഗ്രോസർ ആയ ഒാൺകോസ്റ്റിെൻറ ഒൗട്ട്ലെറ്റ് സന്ദർശിച്ചു. ഒാൺകോസ്റ്റ് മാനേജ്മെൻറിെൻറ ക്ഷണപ്രകാരം കുടുംബ സമേതം എത്തിയ അംബാസഡർ മാനേജ്മെൻറുമായും ജീവനക്കാരുമായും സംവദിക്കുകയും ഉൽപന്നങ്ങൾ നടന്നുകാണുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചക്ക് 12.20ന് ഖുറൈൻ ഒൗട്ട്ലെറ്റിൽ എത്തിയ അംബാസഡറെ ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. ടി.എ. രമേശിെൻറ നേതൃത്വത്തിൽ സ്വാഗതം ചെയ്തു. 50000 ചതുരശ്ര അടിയിൽ വിശാലമായി ഒരുക്കിയ ഒൗട്ട്ലെറ്റിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. കുവൈത്ത് വിപണിയിൽ വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങൾ കാണാൻ സാധിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ച അംബാസഡർ അതിന് അവസരമൊരുക്കുന്ന ഒാൺകോസ്റ്റ് പോലെയുള്ള സ്ഥാപനങ്ങളെ അഭിനന്ദിച്ചു. ഇഞ്ചി, വെളുത്തുള്ളി, മുളക് പോലെയുള്ള കേരളത്തിൽനിന്നുള്ള പച്ചക്കറികളും ഉൾപ്പെടെ ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾ ഫ്രഷായി ലഭ്യമാവുന്നത് മലയാളി കൂടിയായ അംബാസഡറെ ആകർഷിച്ചു.
ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയിൽ ലഭിക്കുന്നതോടൊപ്പം ആസ്വാദ്യകരമായ ഷോപ്പിങ് അനുഭവവും ആണ് ഒാൺകോസ്റ്റ് വാഗ്ദാനം ചെയ്യുന്നതെന്ന് ഒാൺകോസ്റ്റ് മാനേജ്മെൻറ് അറിയിച്ചു. ഒാപറേഷൻ മാനേജർ നിതീഷ്, ഇംപോർട്ട് മാനേജർ അലി, ഏരിയ മാനേജർമാരായ ഉമേഷ് പൂജാരി, ഖാലിദ്, മാർക്കറ്റിങ് മാനേജർ മുഹമ്മദ് റാഫി തുടങ്ങിയവർ അംബാസഡറെ അനുഗമിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.